ബഫർ സോൺ: കേന്ദ്രസർക്കാർ പുനഃപരിശോധന ഹർജി സമർപിച്ചത്‌ സ്വാഗതാർഹമെന്ന്‌ എ കെ ശശീന്ദ്രൻ

0
82

ഒരു കിലോമീറ്റർ ചുറ്റളവിൽ നിർബന്ധമായും പരിസ്ഥിതി ലോല മേഖല വേണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ പുനഃപരിശോധന ഹർജി സമർപിച്ചത്‌ സ്വാഗതാർഹമെന്ന്‌ വനംമന്ത്രി എ കെ ശശീന്ദ്രൻ.

കേരളത്തിന്റെ നിലപാടിനെ പിന്താങ്ങുന്ന ഈ നടപടി ഗുണം ചെയ്യുന്നതാണ്‌. സംസ്ഥാനം ഇതിനകം പുനഃപരിശോധന ഹർജി നൽകി. ജനവാസമേഖലകൾ, കൃഷിയിടങ്ങൾ, സ്ഥാപനങ്ങൾ എന്നിവയെ ഒഴിവാക്കണമെന്നാണ്‌ കേരളത്തിന്റെ ആവശ്യം.

കേരളത്തിലെ പ്രത്യേക സാഹചരം സുപ്രീംകോടതിയെ ബോധ്യപ്പെടുത്താൻ കേന്ദ്രത്തിന്റെ ഹർജി കൂടുതൽ ഉപകാരപ്രദമാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.