Saturday
10 January 2026
26.8 C
Kerala
HomeIndiaഇന്ത്യയിൽ ഇനിയൊരു കൊവിഡ് തരംഗമുണ്ടാകാന്‍ സാധ്യതയില്ല: ആരോഗ്യവിദഗ്ധര്‍

ഇന്ത്യയിൽ ഇനിയൊരു കൊവിഡ് തരംഗമുണ്ടാകാന്‍ സാധ്യതയില്ല: ആരോഗ്യവിദഗ്ധര്‍

ഇനിയൊരു കോവിഡ് തരംഗത്തിനു ഇൻഡ്യയിൽ സാധ്യത ഇല്ലെന്നു ആരോഗ്യ വിദഗ്ധർ. ഇന്ത്യൻ ജനസംഖ്യയിൽ വലിയൊരു ശതമാനത്തിനു മൂന്നാം തരംഗത്തിൽ ഒമിക്രോണ്‍ ബാധിച്ചിരുന്നു.

ഇതിലൂടെ ആര്‍ജിച്ച പ്രതിരോധശേഷി രക്ഷാകവചമാകും എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 18-59 പ്രായപരിധിയിലുള്ള മുതിര്‍ന്നവരില്‍ 88% പേര്‍ക്കും അവരുടെ ബൂസ്റ്റര്‍ ഡോസ് ലഭിച്ചിട്ടില്ല.

എങ്കില്‍ പോലും ആര്‍ജിത പ്രതിരോധശേഷി രക്ഷാകവചമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഭൂരിഭാഗം പേരേയും ഒമിക്രോണ്‍ ബാധിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ വാക്‌സിനേഷന്‍, ബൂസ്റ്റര്‍ ഡോസുകള്‍ എന്നിവയും സ്വീകരിച്ചിട്ടുണ്ട്. അതിനാല്‍ ഇനിയൊരു നാലാം തരംഗത്തിന് സാധ്യത ഇല്ല എന്നാണ് വിലയിരുത്തല്‍. ചൈനയില്‍ ഇത് സംഭവിച്ചിട്ടില്ല എന്നതാണ് അവിടെ രോഗം വ്യാപിക്കാന്‍ കാരണം.

രണ്ടാം തരംഗത്തിനിടയിലെ അണുബാധ നിരക്ക് വളരെ കൂടുതലായതിനാല്‍ ഇന്ത്യ എപ്പോഴെങ്കിലും നാലാമത്തെ തരംഗത്തെ അഭിമുഖീകരിക്കാന്‍ സാധ്യതയില്ലെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കമ്മ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ഡോ.സഞ്ജയ് റായ് പറഞ്ഞു. രണ്ടാം തരംഗത്തില്‍ മിക്കവാറും എല്ലാ ഇന്ത്യന്‍ ജനതയ്ക്കും സ്വാഭാവിക അണുബാധയുണ്ടായി. സ്വാഭാവിക അണുബാധ ദീര്‍ഘകാല സംരക്ഷണം നല്‍കുന്നു എന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments