പേവിഷബാധ: വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യമന്ത്രി

0
129

സംസ്ഥാനത്തെ പേവിഷബാധ സംബന്ധിച്ച പഠനം നടത്തുന്നതിന് വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മുഖ്യമന്ത്രി പിണറായി വിജയൻറെ അനുമതിയോടെയാണ് സമിതി രൂപീകരിച്ചത്.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ചെയർമാനായ കമ്മിറ്റിയിൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ഡയറക്ടർ ഡോ. ഇ. ശ്രീകുമാർ, ഡബ്ല്യുഎച്ച്ഒ കോളാബെറേറ്റ് സെന്റർ ഫോർ റഫറൻസ് ആന്റ് റിസർച്ച് ഫോർ റാബീസ് നിംഹാൻസ് ബാംഗളൂർ അഡീഷണൽ പ്രൊഫസർ ഡോ. റീത്ത എസ്. മണി, ഡ്രഗ് കൺട്രോളർ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റിയൂട്ട് ഫോർ അനിമൽ ഡിസീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. സ്വപ്ന സൂസൻ എബ്രഹാം, ആരോഗ്യ വകുപ്പ്, പൊതുജനാരോഗ്യ വിഭാഗം അസി. ഡയറക്ടർ എന്നിവർ അംഗങ്ങളുമാണ്.

ഇതോടൊപ്പം ടേംസ് ഓഫ് റഫറൻസും പുറത്തിറക്കിയിട്ടുണ്ട്.