ഹരിയാനയിൽ കാണാതായ ആൺകുട്ടിയെ മദ്രസയിൽ മരിച്ച നിലയിൽ കണ്ടെത്തി

0
195

ഹരിയാനയിൽ കാണാതായ ആൺകുട്ടിയെ മദ്രസയിൽ മരിച്ച നിലയിൽ കണ്ടെത്തി. പിനാംഗവ സ്വദേശിയായ സമീറിനെ(11) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച രാവിലെയായിരുന്നു കുട്ടിയുടെ മൃതദേഹം ഷാ ചൗക്കിലെ ദർഗ വാല മദ്രസയിൽ നിന്നും കണ്ടെത്തിയത്. ഈ മദ്രസയിൽ താമസിച്ച്‌ പഠിക്കുന്ന വിദ്യാർത്ഥിയാണ് സമീർ. 2021 മുതൽ ഇവിടെ പഠിക്കുന്ന കുട്ടി എല്ലാ വെള്ളിയാഴ്ചയും വീട്ടിലേക്ക് എത്താറുണ്ട്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച സമീർ വീട്ടിലേക്ക് എത്തിയില്ല. തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കാണാനില്ലെന്ന് വ്യക്തമായത്.

തുടർന്ന് സമീറിന്റെ വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മദ്രസയിലെ പ്രാർത്ഥനാ മുറിയുടെ സമീപത്തെ മുറിയിൽ നിന്നും സമീറിന്റെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിൽ ആയിരുന്നു മൃതദേഹം. പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

കുട്ടിയുടെ മരണം കൊലപാതകമാണെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.