മന്ത്രവാദികളെന്നരോപ്പിച്ച് വൃദ്ധയുൾപ്പെടെ മൂന്ന് സ്ത്രീകളെ നാട്ടുകാർ മർദ്ധിച്ചു കൊലപ്പെടുത്തി

0
93

മന്ത്രവാദിനിയെന്ന് ആരോപിച്ച് ജാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിലെ സോനാഹതു മേഖലയിൽ ഒരു വൃദ്ധയുൾപ്പെടെ മൂന്ന് സ്ത്രീകളെ നാട്ടുകാർ മർദ്ധിച്ചു കൊലപ്പെടുത്തി. ഗ്രാമത്തിലുള്ള രണ്ട് ചെറുപ്പക്കാർ പാമ്പ് കടിയേറ്റ് മരിച്ചതിന് കാരണക്കാർ മന്ത്രവാദികളായ ചില് സ്ത്രീകളാണെന്ന രീതിയിൽ നടന്ന വ്യാജപ്രചാരണത്തെ തുടർന്നായിരുന്നു ആൾക്കൂട്ട കൊലപാതകങ്ങൾ.

സോനാഹട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള റാണാദിഹ് ഗ്രാമത്തിൽ മൂന്ന് സ്ത്രീകളേയും ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ നാട്ടുകാർ പ്രദേശത്തേക്ക് പൊലീസ് പ്രവേശിക്കാതിരിക്കാൻ മണിക്കൂറുകൾ നീണ്ട തടസങ്ങളും സൃഷ്ടിച്ചിരുന്നു.

അന്വേഷണത്തിൽ രണ്ട് മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട മൂന്നാമത്തെ സ്ത്രീയുടെ മൃതദേഹത്തിനായി തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. 60 വയസുള്ള ദോലി ദേവി, 45 വയസുകാരിയായ റൈലു ദേവി, അലോമണി ദേവി എന്നിവരാണ് കൊല്ലപ്പെട്ടത്.

വളരെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ ശേഷം ഇവരുടെ ശരീരങ്ങൾ നാട്ടുകാർ സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.