പുന്നമട നെഹ്രു ട്രോഫി:കാട്ടിൽ തെക്കേതിൽ ചുണ്ടൻ ഒന്നാമത്

0
77

പുന്നമട നെഹ്രു ട്രോഫി വള്ളംകളയിൽ കാട്ടിൽ തെക്കേതിൽ ചുണ്ടൻ ഒന്നാമത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബാണ് ചുണ്ടൻ വള്ളം തുഴഞ്ഞത്. സന്തോഷ് ചാക്കോ ചിറയിലാണ് ക്യാപ്റ്റൻ. കേരള പോലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ, പുന്നമട ബോട്ട് ക്ലബിൻറെ വീയപുരം ചുണ്ടൻ, കുമരകം എൻസിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ എന്നിവരെ തുഴഞ്ഞ് തോൽപ്പിച്ചാണ് പള്ളാതുരുത്തി ബോട്ട് ക്ലബ്ബിൻറെ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ഒന്നാമതെത്തിയത്.

04:30: 77 മിനുട്ടിലാണ് കാട്ടിൽ തേക്കേതിൽ ഫിനിഷ് ചെയ്തത്. നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനത്തെത്തി. കൈപ്പുഴ മുട്ട് കുമരകം, എൻസിഡിസി ക്ലബ്ബിന്റെ വള്ളമാണിത്. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് നെഹ്റു ട്രോഫി വള്ളംകളി നടക്കുന്നത്. 20 ചുണ്ടൻ വള്ളങ്ങൾ അടക്കം 77 കളിവള്ളങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്.

മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം നിർവ്വഹിച്ചു. പരിപാടിയിൽ ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് റിട്ട. അഡ്മിറൽ ഡി.കെ. ജോഷി മുഖ്യാഥിതിയായിരുന്നു.ആയിരക്കണക്കിന് പേരാണ് വള്ളംകളി കാണാനായി എത്തിയത്.