ഹരിയാനയിലെ റോത്തങ്ങിലെ ദയാനന്ദ സർവകലാശാലയിൽ വെടിവെപ്പ്

0
175

ഹരിയാനയിലെ റോത്തങ്ങിലെ ദയാനന്ദ സർവകലാശാലയിൽ വെടിവെപ്പ്. രണ്ട് വിദ്യാർഥികൾ ഉൾപ്പെടെ നാല് പേർക്ക് വെടിയേറ്റു. സർവകലാശാലയിലെ വിദ്യാർഥിക്കും ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേർക്കുമാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. സാമ്പത്തിക തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പരിക്കേറ്റവരിൽ ചിലരുടെ നില ​ഗുരുതരമാണ്. ഹരിയാന ​ഗവർണർ ദയാനന്ദ സർവകലാശാലയിൽ ഒരു ചടങ്ങ് ഉദ്​ഘാടനം ചെയ്ത് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റ നാല് പേരും സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്.

കാറിലെത്തിയ മൂന്നം​ഗ സംഘമാണ് വെടിവെപ്പ് നടത്തിയതെന്നും കേസ് രജിസ്റ്റർ ചെയ്തതായും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രമോദ് ​ഗൗതം അറിയിച്ചു.