ഓണക്കാല തിരക്ക് പണിഗണിച്ച് കേരളത്തിലേക്ക് മൂന്ന് ട്രെയിനുകൾ കൂടി അനുവദിച്ചു

0
79

ഓണക്കാലത്ത് കേരളത്തിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ കൂടി അനുവദിച്ചു. തിരക്ക് പരിഗണിച്ചാണ് റെയിൽവേയുടെ തീരുമാനം.ഈ വണ്ടികളിൽ തത്കാൽ നിരക്കാണ് ഈടാക്കുക.മൈസൂരുവിൽ നിന്ന് ബംഗളൂരു വഴി തിരുവനന്തപുരത്തേക്കും യശ്വന്ത്പുരയിൽ നിന്ന് കൊല്ലത്തേക്കും ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കുമാണ് പ്രത്യേക സർവീസ്

ഹൈദരാബാദ്- തിരുവനന്തപുരം വണ്ടി (07119) സെപ്റ്റംബർ അഞ്ചിന് വൈകീട്ട് 6.15ന് ഹൈദരാബാദിൽ നിന്ന് പുറപ്പെട്ട് പിറ്റേന്നു രാത്രി 11.45-ന് തിരുവനന്തപുരത്തെത്തും. തിരിച്ച് സെപ്റ്റംബർ 10ന് രാത്രി 10 മണിക്ക് പുറപ്പെട്ട് സെപ്റ്റംബർ 12ന് പുലർച്ചെ മൂന്ന് മണിക്ക് ഹൈദരാബാദിലെത്തും.

മൈസൂരു- തിരുവനന്തപുരം വണ്ടി (06201) സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടും. 2.05-ന് കെഎസ്ആർ ബംഗളൂരുവിലും 7.25ന് സേലത്തും പിറ്റേന്നു രാവിലെ 7.30ന് തിരുവനന്തപുരത്തും എത്തും. തിരിച്ച് സെപ്റ്റംബർ എട്ടിന് ഉച്ചയ്ക്ക് 12.45-ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 11.15-ന് മൈസൂരുവിലെത്തും.

യശ്വന്ത്പുർ- കൊല്ലം വണ്ടി (06501) സെപ്റ്റംബർ ഏഴിന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെട്ട് പിറ്റേന്ന് പുലർച്ചെ 4.30ന് കൊല്ലത്തെത്തും. തിരിച്ച് സെപ്റ്റംബർ എട്ടിന് രാവിലെ 6.10-ന് പുറപ്പെട്ട് രാത്രി 10 മണിക്ക് യശ്വന്ത്പുരിലെത്തും.