അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ ; ഷാജി പ്രഭാകരൻ സെക്രട്ടറി ജനറൽ, ഐ എം വിജയൻ സാങ്കേതിക സമിതിയുടെ തലവൻ

0
178

മലയാളിയും ഡൽഹി ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റുമായ ഡോ. ഷാജി പ്രഭാകരനെ അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്‌എഫ്‌) സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തു. സുനന്ദോ ധറാണ്‌ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ. പുതിയ പ്രസിഡന്റ്‌ കല്യാൺ ചൗബേയുടെ അധ്യക്ഷതയിൽ ചേർന്ന ആദ്യ ഭരണസമിതി യോഗമാണ്‌ തീരുമാനമെടുത്തത്‌.

മാവേലിക്കര സ്വദേശിയായ ഷാജി പ്രഭാകരൻ 2017ലാണ്‌ ഡൽഹി അസോസിയേഷന്റെ പ്രസിഡന്റായത്‌. ഫിഫയുടെ ദക്ഷിണ–-മധ്യ ഏഷ്യൻ ഡെവലപ്‌മെന്റ്‌ ഓഫീസറായിരുന്നു. ഐ എം വിജയനെ ടെക്‌നിക്കൽ കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തു.

മുൻ ക്യാപ്‌റ്റൻ ഷബീറലി ഉപദേശകസമിതി ചെയർമാനാണ്‌. ഇരുവരും നാമനിർദേശം ചെയ്യപ്പെട്ട ആറ്‌ കളിക്കാരിൽ ഉൾപ്പെട്ടവരാണ്‌. ബൈച്ചുങ് ബൂട്ടിയ ആദ്യയോഗത്തിൽ പങ്കെടുത്തില്ല. പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ തോറ്റെങ്കിലും ബൂട്ടിയയെ നിർവാഹകസമിതിയിലേക്ക്‌ നാമനിർദേശം ചെയ്‌തിരുന്നു.

കൂടത്തെ, പുതിയ എഐഎഫ്എഫ് ടെക്‌നിക്കൽ കമ്മിറ്റി ചെയർമാനായി ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐഎം വിജയനെ നിയമിക്കാനും എഐഎഫ്എഫ് എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.