22കാരനെ തട്ടിക്കൊണ്ടുപോയി; ബിജെപി നേതാവ് അറസ്റ്റിൽ

0
139

22കാരനെ തട്ടിക്കൊണ്ടുപോയ ബിജെപി നേതാവ് അറസ്റ്റിൽ. തെലങ്കാനയിലെ ഗഡ്ഡിയനാരാമിൽ നിന്നുള്ള ബദ്ദം പ്രേം മഹേശ്വർ റെഡ്ഡിയെയാണ് തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്.

22 വയസുകാരനായ യുവാവിനെ റെഡ്ഡിയും സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോയതാണ് കേസ്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വ്യാഴാഴ്ച രാത്രി മഹേശ്വർ റെഡ്ഡിയും സംഘവും ലക്ഷ്മിനാരായണൻ എന്നയാളുടെ വീട്ടിലെത്തിയിരുന്നു.

യുവാവ് വീട്ടിലില്ലെന്നറിഞ്ഞതോടെ ഇയാളുടെ മകൻ 22കാരൻ സുബ്രഹ്‌മണ്യത്തെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഹയത്‌നഗറിലേക്ക് കൊണ്ടുപോയ യുവാവിനെ സംഘം ക്രൂരമായി മർദിക്കുകയും ചെയ്തു. ഒൻപത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്.