Tuesday
23 December 2025
19.8 C
Kerala
HomeWorldപ്രേതം ലൈംഗികമായി പീഡിപ്പിച്ചു എന്ന് വിശ്വസിച്ചിരുന്ന യുവതി ഒടുവിൽ സത്യം തിരിച്ചറിഞ്ഞു

പ്രേതം ലൈംഗികമായി പീഡിപ്പിച്ചു എന്ന് വിശ്വസിച്ചിരുന്ന യുവതി ഒടുവിൽ സത്യം തിരിച്ചറിഞ്ഞു

ഉറങ്ങിക്കിടക്കുമ്ബോൾ പ്രേതം ലൈംഗികമായി പീഡിപ്പിച്ചു എന്ന് വിശ്വസിച്ചിരുന്ന സിംഗപ്പൂർ സ്വദേശിനി ഒടുവിൽ സത്യം തിരിച്ചറിഞ്ഞു.
വിശദമായ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. ഇരുട്ടിന്റെ മറവിൽ നിഴൽ പോലെ വന്ന് തന്നെ പീഡിപ്പിച്ച്‌ കടന്നു കളയുന്ന രൂപം വീട്ടുടമസ്ഥൻ തന്നെയാണെന്ന് യുവതി മനസ്സിലാക്കിയത് വളരെ വൈകിയാണ്.

ഹൗസിംഗ് ആൻഡ് ഡെവലപ്മെന്റ് ബോർഡിന്റെ കീഴിലുള്ള (എച്ച്‌ഡിബി) വീട്ടിൽ ഉറങ്ങുമ്ബോഴാണ് യുവതിയ്ക്ക് മോശം അനുഭവം ഉണ്ടായത്. കേസ് സിംഗപ്പൂർ കോടതിയിൽ എത്തി. തന്നെ ചുംബിക്കുന്നത് പോലെ അനുഭവപ്പെട്ടെന്നും ആരോ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചിട്ടുണ്ടെന്നും അവർ കോടതി മുൻപാകെ മൊഴി നൽകി. എന്നാൽ, ഒരു നിഴൽ മാത്രമാണ് കണ്ടതെന്നും യുവതി വിശദീകരിച്ചു.

ദിവസങ്ങളോളം പീഡനം തുടർന്നതോടെ ബെഡ് റൂമിൽ ഒരു സിസിടിവി കാമറ സ്ഥാപിക്കാൻ യുവതിയും കാമുകനും തീരുമാനിക്കുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇത് പ്രേതമല്ല, മറിച്ച്‌ തന്റെ 38 കാരനായ വീട്ടുടമ തന്നെയാണെന്ന് യുവതി തിരിച്ചറിഞ്ഞത്. എല്ലാ രാത്രിയിലും ഇയാൾ യുവതിയുടെ മുറിയിൽ ആരും കാണാതെ എത്തിയിരുന്നു. അപമര്യാദയായി പെരുമാറുക, ആക്രമിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് ഇയാൾക്കെതിരെ കേസെടുത്തു.

യുവതിയും കാമുകനും കഴിഞ്ഞ കഴിഞ്ഞ വർഷം മെയ് മാസം മുതലാണ് അപ്പാർട്ട്‌മെന്റ് വാടകയ്ക്ക് എടുത്തത്. ജൂണിൽ ഇരുവർക്കും ഉടമ ഒരു പാർട്ടി നൽകിയിരുന്നു. അന്ന് താൻ അൽപം മദ്യപിച്ചു എന്നും പിന്നീട് പെട്ടെന്ന് തന്നെ ഉറങ്ങി പോയെന്നും യുവതി പറഞ്ഞു. അന്ന് രാത്രി ഇവർ പീഡനത്തിന് ഇരയായി. എന്നാൽ തന്റെ കാമുകനാണ് അതെന്നായിരുന്നു യുവതി ആദ്യം വിശ്വസിച്ചിരുന്നത്. എന്നാൽ കാമുകന് കഷണ്ടി ഉള്ളതിനാൽ തലയിൽ മുടി ഉണ്ടായിരുന്നില്ല. എന്നാൽ തന്നെ പീഡിപ്പിച്ച ആൾക്ക് മുടി ഉണ്ടായിരുന്നു എന്ന് യുവതി വെളുപ്പെടുത്തി. ഇരുട്ടിലാണ് യുവതി ഇയാളെ കണ്ടത്. ഏകദേശം 10 മിനിറ്റോളം അന്ന് പീഡനം നീണ്ടു നിന്നതായും യുവതി മൊഴി നൽകി.

ആദ്യ ഘട്ടത്തിൽ വീട്ടുടമയെ യുവതിയ്ക്ക് സംശയം ഉണ്ടായിരുന്നു. എന്നാൽ രൂപം വ്യക്തമല്ലാതിരുന്നതിനാൽ പ്രേതമാണെന്നാണ് താൻ വിശ്വസിച്ചിരുന്നതെന്നും യുവതി വ്യക്തമാക്കി. സിസിടിവി കാമറ സ്ഥാപിച്ചതിന് ശേഷം ഓഗസ്റ്റ് 14ന് വീണ്ടും ഒരു പാർട്ടി നടന്നു. അന്നും യുവതി മദ്യപിച്ചതിന് ശേഷം ഉറങ്ങാൻ പോയി. ഇത്തവണ കാമറയുടെ നൈറ്റ് വിഷനിൽ ഭൂവുടമയുടെ രൂപം വ്യക്തമായി കാണാൻ സാധിച്ചു.

സംഭവം വ്യക്തമായതോടെ മാനസിക പിരിമുറുക്കത്തിലായ ദമ്ബതികൾ ഓഗസ്റ്റ് അവസാനത്തോടെ താമസിക്കാൻ വേറെ വീട് തേടി. ഇവരുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉടമയുടെ ഭാര്യ തിരികെ നൽകിയതായും പറയുന്നു.

പ്രേതത്തെ സംബന്ധിച്ച നിരവധി വിശ്വാസങ്ങളും വാർത്തകളും പലപ്പോഴായി പുറത്തുവരാറുണ്ട്. യുഎസിൽ നിന്നുള്ള ദമ്ബതികൾ തങ്ങളുടെ വീട്ടിൽ രാത്രിയിൽ ‘പ്രേതം അലഞ്ഞുതിരിയുന്നതിന്റെ ദൃശ്യങ്ങൾ’ പകർത്തിയ ശേഷം ‘മരണാനന്തര ജീവിതത്തിന്റെ’ തെളിവുണ്ടെന്ന അവകാശവുമായി രംഗത്ത് വന്നിരുന്നു. മിറർ റിപ്പോർട്ട് അനുസരിച്ച്‌, മിനസോട്ടയിൽ നിന്നുള്ള ജോയിയും ആമി റാഡ്കെയും സിസിടിവിയിൽ പതിഞ്ഞ ചിത്രം തങ്ങളുടെ വീട്ടിൽ മരിച്ചുപോയ ഒരു മുൻ വാടകക്കാരിയുടെ ആത്മാവാണെന്നാണ് വിശ്വസിക്കുന്നത്.

RELATED ARTICLES

Most Popular

Recent Comments