സംഗീതജ്ഞൻ ടി വി ശങ്കരനാരായണൻ അന്തരിച്ചു

0
88

പ്രമുഖ കർണാടക സംഗീതജ്ഞൻ ടി വി ശങ്കരനാരായണൻ അന്തരിച്ചു. 77 വയസ്സായിരുന്നു. ദക്ഷിണേന്ത്യൻ സംഗീതത്തിൽ മധുരൈ മണി അയ്യർ ശൈലിയുടെ പ്രയോക്താവായാണ് അദ്ദേഹത്തിന്റെ സംഗീതത്തെ ആരാധകർ കാണുന്നത് . മധുരെ മണി അയ്യരുടെ അനന്തരവനായിരുന്നു ടി വി ശങ്കരനാരായണൻ. അഭിഭാഷകജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സംഗീതലോകത്ത് എത്തിയത്.

തിരുവാലങ്ങൽ വെമ്പു അയ്യരുടെയും ഗോമതി അമ്മാളുടെയും മകനാണ്. 1945-ൽ മയിലാടുതുറൈയിലാണ് ശങ്കരനാരായണന്റെ ജനനം. അമ്മാവനും പ്രസിദ്ധ സംഗീതജ്ഞനുമായ മധുരൈ മണി അയ്യരുടെ കീഴിലാണ് ശങ്കരനാരായണൻ സംഗീതം അഭ്യസിച്ചത്.1968 ലാണ് ആദ്യമായി അരങ്ങേറ്റം കുറിക്കുന്നത്. 16-മത്തെ വയസ്സുമുതൽ അമ്മാവൻ മണി അയ്യർക്കൊപ്പം പാടിത്തുടങ്ങി.

കേരളത്തിൽ ഒട്ടേറെ ആരാധകരുള്ള ഗായകനാണ്. നിരവധി വേദികളിൽ സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.പത്മഭൂഷൺ, കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. സംഗീതജ്ഞരായ അമൃത ശങ്കരനാരായണൻ, മഹാദേവൻ എന്നിവർ മക്കളാണ്.