ഈജിപ്റ്റിലെ സൂയസ് കനാലിൽ വീണ്ടും കപ്പൽ കുടുങ്ങി

0
72

സൗദി അറേബ്യയിലേക്ക് പോയ എണ്ണക്കപ്പൽ പ്രധാന അന്താരാഷ്ട്ര വാണിജ്യ കപ്പൽ പാതകളിലൊന്നായ ഈജിപ്റ്റിലെ സൂയസ് കനാലിൽ കുടുങ്ങി. കനാലിന്റെ വീതി കുറഞ്ഞ തെക്ക്ഭാഗത്ത് 250 മീ​റ്റർ നീളമുള്ള ‘അഫിനി​റ്റി വി”എന്ന കപ്പൽ കുടുങ്ങിയതോടെ ഗതാഗതം സ്തംഭിച്ചു.

അഞ്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ടഗ് ബോട്ടുകളുടെ സഹായത്തോടെ കപ്പലിനെ പൂർവസ്ഥിതിയിൽ എത്തിച്ച്‌ കനാൽ വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. പോർച്ചുഗലിൽ നിന്ന് പുറപ്പെട്ട കപ്പൽ പ്രാദേശിക സമയം, ബുധനാഴ്ച രാത്രി 7.15ഓടെയാണ് സാങ്കേതിക തകരാറിനെ തുടർന്ന് കനാലിൽ കുടുങ്ങിയത്.

കഴിഞ്ഞ വർഷം സൂയസ് കനാലിന്റെ ഇതേ ഭാഗത്ത് എവർ ഗിവൺ എന്ന കൂറ്റൻ ചരക്ക് കപ്പൽ കുടുങ്ങിയിരുന്നു. വൻതോതിൽ ഗതാഗത തടസം സൃഷ്ടിച്ചതിന് ഏകദേശം 20 കോടി ഡോളറാണ് എവർ ഗിവണിന്റെ ഉടമയ്ക്ക് സൂയസ് കനാൽ അതോറി​റ്റിക്ക് നഷ്ടപരിഹാരമായി നൽകേണ്ടി വന്നത്.