കൊച്ചി മെട്രോ തൃപ്പൂണിത്തുറയുടെ രാജനഗരിയിലേക്കെത്തുന്നു

0
97

ഏറെനാളത്തെ കാത്തിരിപ്പിന് ശേഷം കൊച്ചി മെട്രോ തൃപ്പൂണിത്തുറയുടെ രാജനഗരിയിലേക്കെത്തുന്നു.

പേട്ടയിൽ നിന്നും എസ്‌എൻ ജങ്ഷൻ വരെയുള്ള പാതയാണ് ഗതാഗതത്തിനൊരുങ്ങുന്നത്. പേട്ട – എസ് എൻ ജങ്ഷൻ റൂട്ട് പ്രധാനമന്ത്രി തുറന്നുകൊടുക്കുന്നതോടെ ഇതിലൂടെയുള്ള യാത്രാ സർവീസിനും തുടക്കമാകും.

ഈ റൂട്ടിൽ സുരക്ഷാ പരിശോധന ഉൾപ്പെടെ പൂർത്തിയായിരുന്നു. യാത്രാ സർവീസിന് ആവശ്യമായ അനുമതിയും ലഭിച്ചിട്ടുണ്ട്. ഉദ്ഘാടന ശേഷം ഉടൻ തന്നെ യാത്രാ സർവീസ് തുടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് കൊച്ചി മെട്രോ അധികൃതർ പറഞ്ഞു.