പാകിസ്താനിലെ മഹാപ്രളയത്തിൽ എല്ലാരാഷ്‌ട്രങ്ങളോടും സഹായാഭ്യർത്ഥന നടത്തി ഇന്ത്യ

0
93

ഐക്യരാഷ്‌ട്ര രക്ഷ കൌൺസിൽ യോഗത്തിൽ പാകിസ്താനിലെ മഹാപ്രളയത്തിൽ എല്ലാരാഷ്‌ട്രങ്ങളോടും സഹായാഭ്യർത്ഥന നടത്തി ഇന്ത്യ. പാകിസ്താന്റെ ഭൂവിഭാഗത്തിൽ മൂന്നിലൊന്ന് മേഖലയെ ഭയാനകമായി ബാധിച്ച പ്രളയക്കെടു തിയിൽ അരക്കോടിയിലേറെ പേരാണ് എല്ലാ സമ്ബത്തും ഭൂമിയും നഷ്ടപ്പെട്ട് വിറങ്ങലിച്ച്‌ നിൽക്കുന്നത്.

ലോകരാഷ്‌ട്രങ്ങളുടെ അടിയന്തിര ശ്രദ്ധ പാകിസ്താനു മേൽ വേണമെന്നും പണമായും മരുന്നായും മറ്റ് അടിയന്തിര സാധനങ്ങളായും കഴിയാവുന്നത്ര സഹായം അയൽപക്കത്തേക്ക് എത്തിക്കാൻ ഇന്ത്യ എല്ലാ നയതന്ത്ര സാദ്ധ്യതകളും ഉപയോഗപ്പെടുത്തുന്ന കാഴ്‌ച്ചയാണ് രക്ഷാസമിതിയിൽ കണ്ടത്.

മഹാപ്രളയത്തിൽ ഇതുവരെ 1162 പേർ കൊല്ലപ്പെടുകയും 3554 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 1961ന് ശേഷം ആദ്യമായി മൺസൂൺ അതിശക്തമായതാണ് മഹാപ്രളയ ത്തിലേക്ക് നയിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. സാധാരണ പെയ്യുന്ന മഴയേക്കാൾ 500 ഇരട്ടി മഴയാണ് പാകിസ്താന്റെ മൂന്നിലൊന്ന് മേഖലയെ ഒഴുക്കികളഞ്ഞത്.

നിരവധി ഗ്രാമങ്ങളും പട്ടണങ്ങളും അവയ്‌ക്ക് ചുറ്റുമായി ഉണ്ടായിരുന്ന പഞ്ചാബിലേയും സിന്ധിലേയും ഫലപൂയിഷ്ടമായ കൃഷിയിടങ്ങളുമെല്ലാം പ്രളയ ജലത്തിൽ ഒലിച്ചുപോയി. ഭൂപ്രകൃതി അപ്പാടെ മാറിയ പാകിസ്താന്റെ അവസ്ഥ ഉപഗ്രഹചിത്രങ്ങളിലൂടെയാണ് പുറത്തുവന്നിരിക്കുന്നത്.