വ്യാജ ഇന്ധനം വിൽപ്പന നടത്തിയ സൗദി പൗരനായ ഗ്യാസ് സ്റ്റേഷൻ ഉടമ അറസ്റ്റിൽ

0
55

വ്യാജ ഇന്ധനം വിൽപ്പന നടത്തിയ സൗദി പൗരനായ ഗ്യാസ് സ്റ്റേഷൻ ഉടമ അറസ്റ്റിൽ. സൗദി വാണിജ്യ മന്ത്രാലയത്തിന്റേതാണ് നടപടി. വാണിജ്യ വഞ്ചന വിരുദ്ധ നിയമം ലംഘിച്ചതിന് ജിസാൻ മേഖലയിലെ ക്രിമിനൽ കോടതി പുറപ്പെടുവിച്ച വിധിയ്ക്ക് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇന്ധനം പരിശോധിച്ചപ്പോൾ അതിൽ മറ്റ് വസ്തുക്കൾ കലർത്തുന്നതായി കണ്ടെത്തി. ജിസാൻ മേഖലയിലെ ക്രിമിനൽ കോടതി പ്രതിക്കെതിരെ പിഴ വിധിക്കുകയും തനിക്കെതിരായ കോടതി വിധി സ്വന്തം ചെലവിൽ പത്രങ്ങളിൽ പ്രസിദ്ധീകരിക്കാനും ഉത്തരവിട്ടു.

വ്യാജ ഇന്ധന വിൽപ്പനയ്‌ക്കെതിരെ രണ്ട് ദശലക്ഷം റിയാൽ വരെയെത്തുന്ന സാമ്പത്തിക പിഴയും മൂന്ന് വർഷം കഠിന തടവും അല്ലെങ്കിൽ രണ്ടും കൂടി ചുമത്താമെന്നുമാണ് വാണിജ്യ വഞ്ചന വിരുദ്ധ നിയമത്തിൽ പറയുന്നത്. ഇത്തരത്തിലുള്ള കേസുകളിൽ സൗദി പൗരന്മാരല്ലാത്തവരാണ് പെടുന്നതെങ്കിൽ അത്തരക്കാരെ രാജ്യത്ത് നിന്ന് നാടു കടത്തണമെന്നും വ്യവസ്ഥയുണ്ട്.