ജാർഖണ്ഡിൽ സരക്ഷാ സേനയും മാവോയിസ്റ്റും തമ്മിൽ ഏറ്റുമുട്ടൽ

0
149

ജാർഖണ്ഡിൽ സരക്ഷാ സേനയും മാവോയിസ്റ്റും തമ്മിൽ ഏറ്റുമുട്ടൽ. രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് മാവോയിസ്റ്റുമായി ഏറ്റുമുട്ടലുണ്ടായത്.

സെറൈകെല-ഖർസവൻ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് നിന്നും പോലീസ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. സിആർപിഎഫിന്റെ കോബ്ര, ജാർഖണ്ഡ് ജാഗ്വാർ, സംസ്ഥാന പോലീസ് എന്നിവർ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്.

കുച്ചായ് പോലീസ് സ്റ്റേഷൻ പരിധിയിലെ ബറുദ വനത്തിൽ നടന്ന ഓപ്പറേഷനിൽ രണ്ട് മാവോയിസ്റ്റ് അംഗങ്ങൾ വെടിയേറ്റ് മരിച്ചതായി കോൽഹാൻ ഡിവിഷൻ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ അജയ് ലിൻഡയും സ്ഥിരീകരിച്ചു.