താജ്‌മഹലിനെ തേജോമഹലായി പേരുമാറ്റണമെന്ന് ബിജെപിയുടെ ശുപാർശ

0
104

 

താജ്‌മഹലിനെ തേജോമഹലായി പേരുമാറ്റണമെന്ന് ബിജെപിയുടെ ശുപാർശ പരിഗണിക്കാൻ ആ​ഗ്ര മുനിസിപ്പല്‍ കോര്‍പറേഷന്‍. താജ്​ഗഞ്ച് വാര്‍ഡിലെ ബിജെപി കൗണ്‍സിലര്‍ ശോഭാറാം റാത്തോഡാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. എന്ത് തുടര്‍നടപടി സ്വീകരിക്കണമെന്നാണ് ആഗ്ര മുനിസിപ്പൽ കോർപറേഷൻ പരിശോധിക്കും.

താജ്‌മ‌‌‌‌‌‌‌ഹല്‍ ശിവക്ഷേത്രമായിരുന്നുവെന്ന വാദമുന്നയിച്ച് ഹൈന്ദവ സംഘടനങ്ങള്‍ രം​​ഗത്തെത്തിയിരുന്നു. ഇത് തെറ്റാണെന്ന് ആര്‍ക്കിയോളജിക്കല്‍ വിഭാ​ഗം അറിയിച്ചിരുന്നു. താജ്‌മഹലിന്റെ പേര് ഉടന്‍തന്നെ രാം മഹല്‍ എന്നാക്കി മാറ്റുമെന്ന് ബിജെപി ഉത്തര്‍പ്രദേശ് ബാലിയ എംഎല്‍എ സുരേന്ദ്ര സിങ്ങും പറഞ്ഞിരുന്നു. താജ്‌മഹലിലെ അടച്ചിട്ട 22 മുറിയുടെ സത്യമറിയണമെന്ന് പൊതുതാൽപ്പര്യ ഹര്‍ജി അലഹബാ​ദ് ഹൈക്കോടതി തള്ളിയിരുന്നു.