നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത സംഭവം; അന്വേഷിക്കുമെന്ന് റവന്യൂ മന്ത്രി

0
153

നഞ്ചിയമ്മയുടെ കുടുംബഭൂമി കൈയേറിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി കെ. രാജൻ. കെ.കെ രമ എംഎൽഎയാണ് നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുത്ത കാര്യം സഭയിൽ ഉന്നയിച്ചത് . ഇതിനു മറുപടിയായി ആണ് സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി സഭയെ അറിയിച്ചത്.

അട്ടപ്പാടിയിൽ ആദിവാസികളുട ഭൂമി ഭൂമാഫിയ വ്യാപകമായി കൈയേറുകയാണെന്ന് എംഎൽഎ ആരോപിച്ചു. വ്യാജ രേഖ ഉണ്ടാക്കി ഭൂമി തട്ടിയെടുക്കുകയാണെന്നും ആദിവസാികളെ ഇതിന് വേണ്ടി ഭീഷണിപ്പെടുത്തുകയാണെന്നും, റവന്യൂ ഉദ്യോഗസ്ഥർ ഇതിന് വേണ്ടി കൂട്ടു നിൽക്കുകയാണെന്നും കെ.കെ രമ സഭയിൽ ആരോപണം ഉന്നയിച്ചു.

എന്നാൽ ഭൂമി മാത്രമല്ല ആദിവാസികളുടെ ക്ഷേമവും സംരക്ഷണവുമാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. കൂടാതെ പരാതികൾ റവന്യു വിജിലൻസ് അന്വേഷിക്കുമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.