Monday
12 January 2026
20.8 C
Kerala
HomeIndia‘മദ്യത്തിന് നിരവധി നേട്ടങ്ങൾ’: ഡീ അഡിക്ഷൻ പരിപാടിയിൽ ഛത്തീസ്ഗഢ് മന്ത്രി

‘മദ്യത്തിന് നിരവധി നേട്ടങ്ങൾ’: ഡീ അഡിക്ഷൻ പരിപാടിയിൽ ഛത്തീസ്ഗഢ് മന്ത്രി

ഡീ അഡിക്ഷൻ പരിപാടിയിൽ മദ്യം ആളുകളെ ഒന്നിപ്പിക്കുന്നതെങ്ങനെയെന്ന് വിശധികരിക്കുന്ന ഛത്തീസ്ഗഢ് മന്ത്രി പ്രേം സായ് സിംഗ് ടെകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

പ്രശസ്ത എഴുത്തുകാരൻ ഹരിഷ്വൻഷ് റായ് ബച്ചന്റെ കവിത ‘മധുശാല’യെ പരാമർശിച്ചുകൊണ്ട് കോൺഗ്രസ് മന്ത്രി മദ്യപാനത്തെ അനുകൂലിക്കുകയും, ആളുകൾക്ക് കൂടുതൽ ആത്മനിയന്ത്രണം ഉണ്ടായിരിക്കണമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

“ഞാൻ ഒരിക്കൽ അവർ മദ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിച്ച ഒരു മീറ്റിംഗിൽ പോയിരുന്നു. ഒരു വശം അതിന്റെ ഗുണങ്ങളെക്കുറിച്ച് സംസാരിച്ചു. മദ്യം നേർപ്പിക്കുകയും (അത് കഴിക്കാൻ) ഒരു കാലയളവ് ഉണ്ടായിരിക്കുകയും വേണം”, അദ്ദേഹം പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments