ദാവൂദ് ഇബ്രാഹിമിനെ പറ്റി വിവരം നൽകിയാൽ 25 ലക്ഷം: അന്വേഷണം ശക്തമാക്കി എൻഐഎ

0
84

അധോലോക കുറ്റവാളിയും മുംബൈ സ്‌ഫോടകങ്ങളുടെ ആസൂത്രകനുമായ ദാവുദ് ഇബ്രാഹിമിനും ഡി കമ്പനിയ്ക്കുമെതിരെ നീക്കം ശക്തമാക്കി ദേശീയ അന്വേഷണ ഏജൻസി. ദാവൂദ് ഇബ്രാഹിമിനെ പറ്റി വിവരം നൽകുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ദാവൂദിന്റെ അടുത്ത അനുയായിയായ ഛോട്ടാ ഷക്കീലിനെ കുറിച്ച് വിവരം നൽകിയാൽ 20 ലക്ഷവും ലഭിക്കും.

സംഘത്തിൽപ്പെട്ട അനീസ് ഇബ്രഹിം, ജാവേദ് പട്ടേൽ, ഇബ്രാഹിം മുഷ്താഖ്, അബ്ദുൾ റസ്സാഖ് മേമൻ എന്നിവരെ പറ്റി വിവരം നൽകിയാൽ 15 ലക്ഷം രൂപ വീതവും പാരിതോഷികം നൽകുമെന്ന എൻഐഎ അറിയിച്ചു. ആയുധക്കടത്ത്, മയക്കുമരുന്ന് കടത്ത്, പണം തട്ടൽ, വ്യാജ ഇന്ത്യൻ കറൻസി നിർമ്മാണം തുടങ്ങിയ കൃത്യങ്ങളിൽ ഡി കമ്പനി ഉൾപ്പെട്ടിട്ടുണ്ട്.

ദാവൂദ് ഇബ്രാഹിമിനെ ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി പ്രഖ്യാപിച്ചിരുന്നു. അന്താരാഷ്ട്ര ഭീകര ശൃംഖലയായ ഡി കമ്പനി നിരവധി ക്രിമിനൽ പ്രവർത്തനങ്ങളാണ് നടത്തിവരുന്നതെന്ന് എൻഐഎ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നു.