രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കുകയാണ്‌ ബിജെപിയുടെയും ആർഎസ്‌എസിന്റെയും ലക്ഷ്യം: എം വി ഗോവിന്ദൻ.

0
84

ജനാധിപത്യവും മതനിരപേക്ഷതയും അട്ടിമറിക്കാൻനോക്കുന്ന ബിജെപി ഭരണഘടനതന്നെ മാറ്റിമറിക്കാനാണ്‌ ബിജെപി ശ്രമിക്കുന്നത് എന്നും അടുത്ത പാർലമെന്റ്‌ തെരഞ്ഞെടുപ്പിലും അധികാരത്തിലേറി രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കുകയാണ്‌ ബിജെപിയുടെയും ആർഎസ്‌എസിന്റെയും ലക്ഷ്യമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

വർഗീയതയെ നേരിടാൻ ഇടതുപക്ഷ ശക്തികൾക്ക് മാത്രമാണ്‌ കരുത്തുള്ളത്‌. ബിജെപിയെ നേരിടാൻ ത്രാണിയില്ലാതെ കോൺഗ്രസ്‌ ദുർബലമായി. അടുത്ത തെരഞ്ഞെടുപ്പിലും മതനിരപേക്ഷ ശക്തികൾ യോജിച്ച്‌ ജനാധിപത്യരാജ്യത്തെ സംരക്ഷിക്കാൻ മുന്നേറും എന്നും അദ്ദേഹം പറഞ്ഞു.

കേരളം മതനിരപേക്ഷതയുടെ കാവലാളാണ്‌. ജനങ്ങളെ അണിനിരത്തി ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും നേരിടും. പാവപ്പെട്ടവർക്ക്‌ ഗുണമേന്മയോടെ ജീവിക്കാൻ കഴിയാവുന്ന ഏക സംസ്ഥാനം കേരളമാണ്‌. കൂടുതൽ കരുത്തോടെ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലേക്ക്‌ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ എല്ലാവർക്കും തൊഴിൽ വേണം. കേരളം അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്‌മ പരിഹരിക്കുകയെന്നതാണ് രണ്ടാം പിണറായി സർക്കാരിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന്. നാല്‌ വർഷത്തിനകം 20 ലക്ഷം പേർക്ക്‌ തൊഴിൽ എന്ന ലക്ഷ്യം സംസ്ഥാനം കൈവരിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.