വഡോദരയിൽ ഗണേശ ഘോഷയാത്രക്കിടെയുണ്ടായ വർഗീയ സംഘർഷത്തിൽ പത്തുപേർ അറസ്റ്റിൽ

0
107

ഗുജറാത്തിലെ വഡോദരയിൽ ഗണേശ ഘോഷയാത്രക്കിടെയുണ്ടായ വർഗീയ സംഘർഷത്തിൽ പത്തുപേർ അറസ്റ്റിൽ. വഡോദര നഗരത്തിലെ പാനിഗേറ്റ് പ്രദേശത്ത് ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

”തിങ്കളാഴ്‌ച രാത്രി പാനിഗേറ്റ് ഏരിയയിലൂടെ ഒരു ഗണേശ ഘോഷയാത്ര കടന്നുപോകുകയായിരുന്നു. അതിനിടെ കല്ലേറുണ്ടായി. നിർഭാഗ്യവശാൽ, കല്ലുകളിലൊന്ന് ഒരു ആരാധനാലയത്തിന്റെ ജനാലയിൽ തട്ടി. അത് തകർന്നു. ഇത് ഊഹാപോഹങ്ങൾക്ക് കാരണമായി. ഇത് രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷത്തിലേക്ക് നയിച്ചു” -വഡോദര ഡെപ്യൂട്ടി കമ്മീഷണർ പന്ന മോമയ ഐ.എൻ.എസിനോട് പറഞ്ഞു.

സംഭവത്തെ തുടർന്ന് പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.