Wednesday
17 December 2025
23.8 C
Kerala
HomeKeralaഓണം ബോണസിന് ശമ്പള പരിധി നിശ്ചയിച്ചു

ഓണം ബോണസിന് ശമ്പള പരിധി നിശ്ചയിച്ചു

സർക്കാർ ജീവനക്കാർക്കായി പ്രഖ്യാപിച്ച 4,000 രൂപയുടെ ഓണം ബോണസ് ലഭിക്കുക 35,040 രൂപയോ അതിൽ കുറവോ ആകെ ശമ്പളം ലഭിക്കുന്നവർക്കാണെന്ന് തീരുമാനമായി.

നിബന്ധനകൾ ഇപ്രകാരം:

കഴിഞ്ഞ മാർച്ച്‌ 31ന് 6 മാസത്തിൽ കൂടുതൽ സർവീസുള്ളവരായിരിക്കണം. ആശാ വർക്കർമാർ, അങ്കണവാടിയിലെയും ബാലവാടിയിലെയും ഹെൽപർമാർ, ആയമാർ തുടങ്ങിയവർക്ക് 1,200 രൂപയാണ് ഉത്സവബത്ത ലഭിക്കുക. എല്ലാ സർക്കാർ ജീവനക്കാർക്കുമുള്ള 20,000 രൂപ അഡ്വാൻസ് സെപ്റ്റംബർ 3ന് മുൻപ് വിതരണം ചെയ്യും. 5 മാസം തുല്യ ഗഡുക്കളായി തുക തിരികെ ഈടാക്കും.

ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാംപ് വെണ്ടർമാരുടെയും ക്ഷേമനിധി അംഗങ്ങൾക്ക് ഓണത്തിന് 4000 രൂപ ഉത്സവബത്ത അനുവദിച്ചു. കുറഞ്ഞത് 2 വർഷം അംശദായം അടച്ചവർക്കാണ് ഇതു ലഭിക്കുകയെന്നു മന്ത്രി വിഎൻ വാസവൻ അറിയിച്ചു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവൃത്തി ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികൾക്ക് 1000 രൂപ ഉത്സവബത്ത ലഭിക്കും.

RELATED ARTICLES

Most Popular

Recent Comments