ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും ചോദ്യം ചെയ്തുള്ള ഹർജി; വാദം അവധിക്കു ശേഷം

0
75

മുസ്ലിംകളിലെ ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ദസറ അവധിക്കു ശേഷം വാദം കേൾക്കും.

കേസിൽ കേന്ദ്ര സർക്കാർ, ദേശീയ വനിതാ കമ്മിഷൻ, ന്യൂനപക്ഷ കമ്മിഷൻ, ലോ കമ്മിഷൻ തുടങ്ങിയവയ്ക്കു നോട്ടീസ് അയയ്ക്കാൻ കോടതി നിർദേശിച്ചു.

ബഹു ഭാര്യാത്വത്തെയും നിക്കാഹ് ഹലാലയെയും ചോദ്യം ചെയ്ത് ഒൻപതു ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ളത്. മുത്തലാഖിലൂടെ വിവാഹമോചിതയാവുന്ന സ്ത്രീ മറ്റൊരാളെ വിവാഹം കഴിക്കുകയും തുടർന്നു വിവാഹമോചനം നേടി ആദ്യ ഭർത്താവിനെ വീണ്ടും വിവാഹം കഴിക്കുന്ന രീതിയാണ് നിക്കാഹ് ഹലാല.

ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, ഹേമന്ദ് ഗുപ്ത, സൂര്യകാന്ത്, എംഎം സുന്ദേരശ്, സുധാംശു ധുല്ല എന്നിവർ അടങ്ങി ബെഞ്ചാണഅ കേസിൽ വാദം കേൾക്കുക. ഏതാനും മുസ്ലിം സ്ത്രീകളും അഭിഭാഷകനായ അശ്വിനി ഉപാധ്യായയുമാണ് ഹർജി നൽകിയിട്ടുള്ളത്. നേരത്തെ മൂന്നംഗ ബെഞ്ച് പരിഗണിച്ച ഹർജികൾ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിടുകയായിരുന്നു.