ചെഗുവേരയുടെ മകൻ കാമിലോ ഗുവേര അന്തരിച്ചു

0
84

വിപ്ലവ നായകൻ ചെഗുവേരയുടെ മകൻ കാമിലോ ഗുവേര(kamilo guevara) മാർച്ച്‌ (60) അന്തരിച്ചു. കാരക്കാസ്‌ സന്ദർശിക്കുകയായിരുന്ന അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന്‌ തിങ്കളാഴ്ചയാണ്‌ മരിച്ചത്‌. ചെഗുവേരയുടെ ആശയങ്ങളും പ്രവർത്തനങ്ങളും പ്രചരിപ്പിക്കുന്ന ഹവാനയിലെ ചെഗുവേര സ്‌റ്റഡി സെന്ററിന്റെ ഡയറക്ടറായിരുന്നു. അഭിഭാഷകനാണ്‌.

ചെഗുവേരയും ക്യൂബക്കാരിയായ അലെയ്‌ഡ മാർച്ചുമായുള്ള വിവാഹത്തിൽ 1962ലാണ്‌ കാമിലോയുടെ ജനനം. അലെയ്‌ഡ, സീലിയ, ഏണെസ്‌റ്റോ എന്നിവർ സഹോദരങ്ങൾ. പെറു സ്വദേശിയായ ഹിൽഡ ഗാഡിയയുമായുള്ള ആദ്യ വിവാഹത്തിൽ ജനിച്ച ഹിൽഡ എന്ന മകൾ നേരത്തേ മരണപ്പെട്ടിരുന്നു. ഏറെ വേദനയോടെയാണ്‌ കാമിലോയ്‌ക്ക്‌ വിടനൽകുന്നതെന്ന്‌ ക്യൂബൻ പ്രസിഡന്റ്‌ മിഗേൽ ദിയാസ്‌ കനേൽ ട്വീറ്റ്‌ ചെയ്‌തു.