തെരുവുനായ നിയന്ത്രണ പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനിച്ചു

0
118

തെരുവുനായ നിയന്ത്രണ പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ നിയമസഭയിൽ അറിയിച്ചു.

നിലവിൽ എട്ടു ജില്ലകളിൽ നടപ്പാക്കുന്ന തെരുവ് നായ വന്ധ്യംകരണ പദ്ധതി സംസ്ഥാന വ്യാപകമാക്കാനാണ് തീരുമാനം. ഇതിനായി തെരുവു നായ വന്ധ്യംകരണ കേന്ദ്രങ്ങൾ എല്ലാ ബ്ലോക്കുകളിലും തുടങ്ങും.

വളർത്തു നായ്ക്കളിൽ പേവിഷ പ്രതിരോധ കുത്തിവയ്പ് വ്യാപകമാക്കാനും ഇതിനായി കൂടുതൽ വാക്സിൻ ലഭ്യമാക്കാനും തീരുമാനിച്ചെന്ന് തദ്ദേശ മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.