ഡൽഹിയിൽ ക്ലാസ് മുറിയിൽ ഫാൻ പൊട്ടി തലയിലേക്ക് വീണ് സ്‌കൂൾ വിദ്യാർഥിനിക്ക് പരിക്ക്

0
159

ക്ലാസ് മുറിയിൽ ഫാൻ പൊട്ടി തലയിലേക്ക് വീണ് സ്‌കൂൾ വിദ്യാർഥിനിക്ക് പരിക്ക്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിനി ചികിത്സയിലാണ്.

ഡൽഹി നംഗ്ലോയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. ക്ലാസ് നടക്കുന്നതിനിടെയാണ് ഫാൻ പൊട്ടി പെൺകുട്ടിയുടെ തലയിൽ വീണത്.

മഴയത്ത് മേൽക്കൂര ഈർപ്പമുള്ളതായി തീർന്നിരുന്നു. മഴത്തുള്ളികൾ ഇറ്റിറ്റ് വീഴുന്നുണ്ടായിരുന്നു. മേൽക്കൂരയിലെ നനവാകാം ഫാൻ പൊട്ടിവീഴാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.