മേക്ക് ഇൻ ഇന്ത്യയുടെ അഭിമാനമായി തേജസ്

0
89

ഇന്ത്യ സ്വന്തമായി നിർമ്മിച്ച അത്യാധുനിക യുദ്ധവിമാനമായ തേജസിനെ ആവശ്യപ്പെട്ട് കൂടുതൽ ലോകരാജ്യങ്ങൾ. ഏറ്റവുമൊടുവിൽ ഇന്ത്യയിൽ നിന്ന് തേജസിനെ വാങ്ങാനൊരുങ്ങുകയാണ് അർജന്റീന. നേരത്തേ അമേരിക്ക, മലേഷ്യ, ഓസ്‌ട്രേലിയ, ഈജിപ്ത്, ഇന്തോനേഷ്യ, ഫിലിപ്പീൻസ് രാജ്യങ്ങളും തേജസ് വാങ്ങുമെന്ന് അറിയിച്ചിരുന്നു. യുദ്ധരംഗത്തെ സവിശേഷമായ കഴിവുകളാണ് മേക്ക് ഇൻ ഇന്ത്യയുടെ അഭിമാനമായ തേജസിനെ ലോകരാജ്യങ്ങൾക്ക് പ്രിയപ്പെട്ടവനാവുന്നത്.

ഇന്ത്യ ജന്മം നൽകിയ അത്യാധുനിക ആകാശ ആയുദ്ധമാണ് തേജസ്. തന്റെ നാടിന്റെ വിശാല ആകാശ അതിർത്തികൾ ഭേതിക്കാൻ ഒരു ശത്രു ചാരനേയും തേജസ് അനുവദിക്കില്ല. അർപ്പണബോധത്തോടെ ആകാശം കാക്കുന്ന തേജസിന്റെ കർമ്മകുശലത, ആവനെ ലോകരാജ്യങ്ങൾക്കും പ്രീയപ്പെട്ടവനാക്കുന്നു. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യ നിർമ്മിച്ച യുദ്ധവിമാനത്തിന് ആവശ്യക്കാരായ രാജ്യങ്ങൾ ഏറെയാണ്. തേജസ് വിമാനങ്ങളെ അർജന്റീനിയൻ വായുസേനയുടെ ഭാഗമാക്കാൻ ഇന്ത്യയുമായി കരാർ ഒപ്പിട്ടു കഴിഞ്ഞു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ അർജന്റീനിയൻ സന്ദർശനത്തിലാണ് ഇതുസംബന്ധിച്ച ധാരണയിലെത്തിയത്.

അമേരിക്ക, മലേഷ്യ, ഓസ്‌ട്രേലിയ, ഈജിപ്ത്, ഇന്തോനേഷ്യ, ഫിലിപ്പീൻസ് രാജ്യങ്ങളും തേജസ് വാങ്ങുമെന്ന് അറിയിച്ചിരുന്നു. മലേഷ്യ 18 തേജസ് യുദ്ധവിമാനങ്ങളാണ് ഇന്ത്യയിൽ നിന്ന് വാങ്ങുന്നത്. മലേഷ്യൻ വ്യോമസേനയിലെ പ്രഥമ പരിഗണനാ യുദ്ധവിമാനമായി തേജസ് മാറുമെന്ന് അധികൃതർ ആറിയിച്ചിരുന്നു. യുദ്ധമുഖത്ത് ആധിപത്യം നേടാൻ കഴിയുന്ന അത്യാധുനിക സജ്ജീകരണങ്ങളാണ് തേജസ്സിന്റെ പ്രത്യേകത. ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ തേജസ്സിൽ ഫ്രഞ്ച് നിർമ്മിത ഹാമർ എയർ-ടു ഗ്രൗണ്ട് സ്റ്റാൻഡ്-ഓഫ് മിസൈലിനൊപ്പം ഇന്ത്യയുടെ അസ്ട്രാ എയർ-ടു-എയർ മിസൈലുകളും സജ്ജീകരിച്ചിട്ടുണ്ട്. സുഖോയിയ് യുദ്ധവിമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ തേജസിന് ഭാരം വളരെ കുറവാണ്.

എന്നാൽ സുഖോയിയുടെ അത്രയും തന്നെ ആയുധങ്ങളും മിസൈലുകളും വഹിച്ച് പറക്കാൻ തേജസിന് കഴിയും. എട്ട് മുതൽ ഒമ്പത് ടൺ വരെ ഭാരം വഹിക്കാൻ തേജസിന് പൂർണ്ണ ശേഷിയുണ്ട്. വേഗതയാണ് മറ്റൊരു സവിശേഷത. 52,000 അടി ഉയരത്തിൽ, ശബ്ദത്തിന്റെ വേഗതയോട് താരതമ്യപ്പെടുത്താം തേജസിന്റെ വേഗതയെ. മാക് 1.6 മുതൽ 1.8 വരെ അതായത് മണിക്കൂറിൽ 2205 കിലോമീറ്റർ വേഗത്തിൽ പറക്കാൻ ഭാരതത്തിന്റെ ഈ വജ്രായുധത്തിനാവും. ഇസ്രയേലും ഇന്ത്യയും നിർമ്മിച്ച റഡാറുകളും തേജസിൽ ഘടിപ്പിച്ചിരിക്കുന്നു. ശത്രുവിന്റെ റഡാറിൽ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രവും തേജസിനറിയാം. വായുവിൽ ഇന്ധനം നിറയ്ക്കാനും വീണ്ടും യുദ്ധത്തിന് തയ്യാറാകാനുമുള്ള കഴിവും ഈ പോർവിമാനത്തെ യുദ്ധമുഖങ്ങളിൽ പോരാളികൾക്ക് പ്രീയപ്പെട്ടവനാക്കുന്നു. 2023-ഓടെ 83 തേജസ് ജെറ്റുകൾ നിർമ്മിക്കുന്നതിനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന് കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ 48,000 കോടി രൂപയുടെ കരാർ നൽകിയിട്ടുണ്ട്. 2001 ജനുവരിയിലാണ് തേജസ് ആദ്യ പറക്കൽ നടത്തിയത്. 2016 ൽ ഇന്ത്യൻ വ്യോമസേനയുടെ സ്ക്വാഡ്രനിൽ രാജ്യത്തിന്റെ സ്വന്തം തേജസ്സിനെ ഉൾപ്പെടുത്തി.