മണപ്പുറം ഗോൾഡ് ലോൺ ശാഖയിൽ നടന്ന വൻ മോഷണത്തിൽ വിശദീകരണവുമായി അധികൃതർ

0
99

ഉദയ്പൂരിലുള്ള മണപ്പുറം ഗോൾഡ് ലോൺ ശാഖയിൽ നടന്ന വൻ മോഷണത്തിൽ വിശദീകരണവുമായി അധികൃതർ. ഉപഭോക്താക്കളുടെ പണയ സ്വർണം നഷ്ടപ്പെടില്ല, സ്വർണത്തിന് പൂർണ ഇൻഷുറൻസ് പരിരക്ഷയുണ്ട് എന്നും മണപ്പുറം ഫിനാൻസ് കമ്പനി അധികൃതർ ഉറപ്പ് നൽകി.

തിങ്കളാഴ്ചയാണ് ഉദയ്പൂർ നഗരത്തിലെ പ്രതാപ്‌നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ സുന്ദർവാസ് പ്രദേശത്തുള്ള മണപ്പുറം ഗോൾഡ് ലോൺ ശാഖയിൽ മോഷണം നടന്നത്. ഓഫീസിൽ അതിക്രമിച്ചു കയറിയ ആയുധധാരികളായ ആക്രമികൾ 24 കിലോ സ്വർണവും 11 ലക്ഷം രൂപയുമായി കടന്നു കളഞ്ഞു.

തിങ്കളാഴ്ച രാവിലെ ബൈക്കിലെത്തിയ മുഖംമൂടി ധരിച്ച 5 യുവാക്കളാണ് കൃത്യം നടത്തി കടന്നുകളഞ്ഞത്. അക്രമികൾ മണപ്പുറം ഗോൾഡ് ലോണിലെ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണവും പണവും കൈക്കലാക്കുകയായിരുന്നു. ഇക്കാര്യം ജീവനക്കാർ പോലീസിൽ അറിയിച്ചതോടെ അന്വേഷണ സംഘം ഉടൻ സ്ഥലത്തെത്തി.

സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്. എന്നാൽ, കവർച്ചാ സംഘത്തെപ്പറ്റി ഇതുവരെ ഒരു തുമ്പും ലഭിച്ചില്ല. എന്നാണ് സൂചന.