മനീഷ്‌ സിസോദിയക്ക് ക്ലീൻചിറ്റ്‌

0
72

സിബിഐയ്‌ക്ക്‌ തന്റെ ബാങ്ക്‌ ലോക്കറിൽനിന്ന്‌ അനധികൃതമായ ഒന്നും കിട്ടിയില്ലെന്നും തനിക്കും കുടുംബത്തിനും ക്ലീൻചിറ്റ്‌ ലഭിച്ചിരിക്കയാണെന്നും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയ.

അഞ്ചംഗ സിബിഐ സംഘം ഗാസിയാബാദിൽ വസുന്ധര സെക്ടർ 4ലെ പഞ്ചാബ്‌ നാഷണൽ ബാങ്ക്‌ ശാഖയിൽ സിസോദിയയുടെ പേരിലുള്ള ലോക്കർ പരിശോധിച്ചതിനെ തുടർന്നാണ്‌ അദ്ദേഹത്തിന്റെ പ്രതികരണം.

ഈയിടെ തന്റെ ഡൽഹി വസതിയിൽ നടത്തിയ റെയ്‌ഡിൽ പിടിച്ചെടുത്ത താക്കോൽ ഉപയോഗിച്ചാണ്‌ സിബിഐ ഉദ്യോഗസ്ഥർ ലോക്കർ തുറന്നതെന്നും ഭാര്യയുടെ 80,000 രൂപയോളം വിലവരുന്ന ആഭരണങ്ങളല്ലാതെ മറ്റൊന്നും അവിടെ ഇല്ലായിരുന്നെന്നും സിസോദിയ പറഞ്ഞു.

ഡൽഹി എക്‌സൈസ്‌ നയത്തിൽ അഴിമതി ആരോപിച്ചാണ്‌ സിസോദിയ അടക്കം 15 പേർക്കെതിരെ സിബിഐ കേസെടുത്ത്‌ അന്വേഷിക്കുന്നത്‌. പ്രധാനമന്ത്രിയാണ്‌ തന്റെ വീടും ലോക്കറും പരിശോധിക്കാൻ സിബിഐയെ അയച്ചതെന്നും തന്നെ കുറച്ചുമാസം ജയിലിലടയ്‌ക്കാൻ പ്രധാനമന്ത്രിക്കുമേൽ സമ്മർദ്ദമുണ്ടെന്നും സിസോദിയ പറഞ്ഞു.