വീട് പൊളിക്കുന്നതിനിടെ ലക്ഷങ്ങൾ വിലയുള്ള സ്വർണ്ണം ലഭിച്ചു; പങ്കിട്ടെടുത്തവർ പിടിയിൽ

0
78

വീട് പൊളിക്കുന്നതിനിടെ അപ്രതീക്ഷിതമായി ലഭിച്ച സ്വർണ്ണ നാണയങ്ങൾ പങ്കിട്ടെടുത്ത തൊഴിലാളികളെ അറസ്റ്റു ചെയ്തു. മധ്യപ്രദേശിലെ ധാർ ജില്ലയിലാണ് സംഭവം. എട്ട് തൊഴിലാളികൾ ചേർന്ന് ഒരു പഴയ വീട്ടിൽ നിന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയായിരുന്നു. അതിനിടയിലാണ് ഈ സ്വർണ്ണ നാണയങ്ങൾ ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് തൊഴിലാളികൾ ചേർന്ന് ഈ സ്വർണ നാണയങ്ങൾ പങ്കിട്ടെടുത്തു. ഇതു സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചതോടെയാണ് ഇവർ കുടുങ്ങിയത്.

86 സ്വർണ്ണ നാണയങ്ങളാണ് ലഭിച്ചത്, ഇതിന് ഏകദേശം 60 ലക്ഷം രൂപ വിലമതിക്കുമെന്നാണ് വിവരം. എന്നാൽ, പിന്നാലെ അവരെ അറസ്റ്റ് ചെയ്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് ദേവേന്ദ്ര പാട്ടിദാർ പറഞ്ഞു. പിന്നീട് പൊലീസ് ഈ എട്ട് തൊഴിലാളികളെയും അറസ്റ്റ് ചെയ്യുകയും ഈ സ്വർണ നാണയങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഒരു കിലോയോളം വരുമായിരുന്നു ഇത്. ഇപ്പോൾ തന്നെ അതിന് 60 ലക്ഷത്തോളം വിലവരും. അതിന്റെ പുരാവസ്തു മൂല്യം കൂടി കണക്കാക്കിയാൽ ഏകദേശം ഒരു കോടിയെങ്കിലും അതിന് വിലമതിക്കും എന്ന് കരുതുന്നു.

ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന സ്വർണനാണയങ്ങൾ ഇതുപോലെ അപ്രതീക്ഷിതമായി കണ്ടെത്തുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷം 216 സ്വർണനാണയങ്ങൾ പിംപ്രി-ചിഞ്ച്‌വാഡ് പൊലീസ് ഇതുപോലെ പിടിച്ചെടുത്തിരുന്നു. ചിഖിലിയിൽ കുഴിയെടുക്കുന്ന ജോലികൾ നടക്കുന്നതിനിടെയാണ് ഈ സ്വർണ നാണയങ്ങൾ കണ്ടെത്തിയത്.