100 മീറ്റിറിൽ ദേശിയ റെക്കോർഡ് കുറിച്ച് അംലാൻ ബോർഗൊഹൈൻ

0
129

100 മീറ്റിറിൽ ദേശിയ റെക്കോർഡ് കുറിച്ച് അസം സ്വദേശിയായ അംലാൻ ബോർഗൊഹൈൻ. ഉത്തർ പ്രദേശിലെ റായ് ബറേലിയിൽ നടന്ന ഇന്റർ റെയിൽവെ അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ 10.25 സെക്കൻഡിലാണ് അംലാൻ ഫിനിഷ് ചെയ്യത്.

100 മീറ്ററിൽ ഇതിൻ മുൻപത്തെ റെക്കോർഡ് പ്രകടനം അമിയ കുമാർ മാലിക്കിന്റേതായിരുന്നു, 10.26 സെക്കൻഡ്. ഇതുവരെയുള്ള അംലാന്റെ ഏറ്റവും മികച്ച സമയമാണിത്. ഈ വർഷം ആദ്യം 200 മീറ്ററിലും അംലാൻ ദേശിയ റെക്കോർഡ് കുറിച്ചിരുന്നു. 20.52 സെക്കൻഡിലാണ് താരം 200 മീറ്റർ ഫിനിഷ് ചെയ്തത്.

10.34 എന്ന സമയത്തിൽ നിന്ന് 10.25 ലേക്കെത്തിയത് കഴിഞ്ഞ മൂന്ന് മാസത്തെ അംലാന്റെ പരിശ്രമത്തിന്റെ ഫലമാണെന്ന് പരിശീലകൻ ജെയിംസ് ഹിലിയർ പറഞ്ഞു. ദേശിയ ഗെയിംസ് ലക്ഷ്യം വച്ചുള്ള പരിശീലനമാണ് അംലാന് നൽകാൻ ആഗ്രഹിക്കുന്നതെന്നും പരിശീലകൻ പറയുന്നു. 100 മീറ്ററിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം നടത്താനായാൽ അത് 200 മീറ്ററിലും പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.