പരസ്യങ്ങളിൽ വെള്ളക്കാരായ മോഡലുകളെ നിരോധിക്കുന്ന ആദ്യ രാജ്യമായി നൈജീരിയ

0
132

പ്രാദേശിക പ്രതിഭകളെ വികസിപ്പിക്കുന്നതിനുള്ള നയത്തിന്റെ ഭാഗമായി രാജ്യത്തെ പരസ്യ നിയന്ത്രണ സ്ഥാപനം ഒക്ടോബർ മുതൽ വിദേശ മോഡലുകളുടെയും വോയ്‌സ് ഓവർ കലാകാരന്മാരുടെയും ഉപയോഗം പൂർണമായും നിരോധിക്കുമെന്ന് പ്രഖ്യാപിച്ചു.

ഈ നിരോധനം എല്ലാ നൈജീരിയക്കാരല്ലാത്തവർക്കും ബാധകമാകുമെന്നു മാത്രമല്ല രാജ്യത്തെ ടെലിവിഷൻ പരസ്യങ്ങളിൽ പതിവായി പ്രത്യക്ഷപ്പെട്ട പാശ്ചാത്യ, വെള്ളക്കാരായ അഭിനേതാക്കളുടെ എണ്ണത്തിന് കുറവ് വരുത്തുകയും ചെയ്യും.

നിരോധനം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ, ഒരു പരസ്യത്തിൽ ഉപയോഗിക്കുന്ന ഓരോ വിദേശ മോഡലിനും കമ്പനികൾക്ക് 100,000-നൈറ (ഏകദേശം $240) താരിഫ് നൽകേണ്ടി വന്നു. ഇത് നൈജീരിയയെ മാധ്യമ പ്രാതിനിധ്യത്തിൽ ലോകത്തിലെ ഏറ്റവും വിട്ടുവീഴ്ചയില്ലാത്ത അന്തരീക്ഷമാക്കി മാറ്റി.