തൊടുപുഴക്ക് സമീപം ഉരുൾ പൊട്ടൽ

0
168

തൊടുപുഴക്ക് സമീപം കുടയത്തൂരിൽ സംഗമം മാളിയേക്കൽ കോളനിക്ക് മുകളിൽ നിന്ന് ഉരുൾ പൊട്ടി.ചിറ്റടിചാലിൽ സോമന്റെ വീട് പൂർണമായും ഒലിച്ചു പോയി. കുടുംബം ഉറങ്ങിക്കിടക്കുമ്ബോഴാണ് പുലർച്ചെ അപകടമുണ്ടായത്.

രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു. സോമൻ്റെ അമ്മ തങ്കമ്മ, സോമന്റെ കൊച്ചുമകൻ ദേവാനന്ദ് (4) എന്നിവരുടെ മൃതദേഹമാണ് കണ്ടെടുത്തത്.

സോമൻ, സോമൻറെ ഭാര്യ ഷിജി, മകൾ ഷിമ എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഫയർ ഫോഴ്സും, നാട്ടുകാരും തിരച്ചിൽ നടത്തുന്നു. രാത്രി ഇവിടെ തുടർച്ചയായി മഴ പെയ്തിരുന്നു. പുലർച്ചെയാണ് ഉരുൾപ്പൊട്ടിയത്.