കോഴിക്കോട് മയക്കുമരുന്ന് വേട്ട; മൂന്ന് യുവാക്കൾ അറസ്റ്റിൽ

0
118

ജില്ലയിലെ വിവിധ ഭാഗങ്ങളിൽവൻതോതിൽ കഞ്ചാവ് എത്തിച്ചുനൽകുന്ന റാക്കറ്റിൽ പെട്ട മൂന്ന് യുവാക്കളെ കോഴിക്കോട് ഡൻസാഫും സിറ്റി ക്രൈം സ്‌ക്വാഡും കസബ പൊലീസും ചേർന്ന് പിടികൂടി. കണ്ണൂർഅമ്പായത്തോട് സ്വദേശി പാറച്ചാലിൽ വീട്ടിൽ അജിത് വർഗീസ് (22), കുറ്റ്യാടി പാതിരിപ്പറ്റ സ്വദേശി കിളിപൊറ്റമ്മൽവീട്ടിൽ അൽത്താഫ് (36), കാസർകോട്‌ പൈന സ്വദേശി കുഞ്ഞിപ്പറ വീട്ടിൽ മുഹമ്മദ് ജുനൈസ് (33) എന്നിവരാണ് ഏഴര കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. ഓണത്തോടനുബന്ധിച്ചുള്ള ലഹരി വിരുദ്ധ പരിശോധനയിലാണ് ഇവർ പൊലീസിന്റെ വലയിലായത്‌.

കഴിഞ്ഞ ദിവസം 300 ഗ്രാം എംഡിഎംഎയും എക്സ്റ്റസി ടാബ്‌ലറ്റുകളും 170 ഓളം എൽഎസ്ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തിരുന്നു. നാർക്കോട്ടിക് സെൽ അസി.കമീഷണർപി പ്രകാശന്റെ നേതൃത്വത്തിലുള്ള ഡിസ്‌ട്രിക്‌ട്‌ ആന്റി നാർക്കോട്ടിക് സ്‌പെ‌ഷ്യൽ ആക്‌ഷൻ ഫോഴ്‌സും (ഡൻസാഫ്) ടൗൺ അസി. കമീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ ഇൻസ്‌പെക്‌ടർഎൻപ്രജീന്റെ നേതൃത്വത്തിലുള്ള പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ്‌ കഞ്ചാവ്‌ പിടികൂടിയത്‌.

ഇവരുടെ വലയിൽ പെട്ട വിദ്യാർഥികളിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവരെ പൊലീസ് ദിവസങ്ങളായി രഹസ്യമായി നീരീക്ഷിച്ചു വരികയായിരുന്നു. അജിത് വർഗീസിനെതിരെ വധശ്രമം, മയക്കുമരുന്ന് കടത്ത്‌, മോഷണം ഉൾപ്പടെ നിരവധി കേസുകൾനിലവിലുണ്ട്