Wednesday
17 December 2025
30.8 C
Kerala
HomeKeralaഇടമലയാർ ഡാം വീണ്ടും തുറന്നു

ഇടമലയാർ ഡാം വീണ്ടും തുറന്നു

കനത്തമഴയിൽനീരൊഴുക്ക് ശക്തമായതിനെ തുടർന്ന് ഇടമലയാർ ഡാം വീണ്ടും തുറന്നു. വൈകീട്ട് നാലുമണിയോടെ രണ്ടു ഷട്ടറുകളും തുറന്നു. പെരിയാറിന്റെ തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

റൂൾ കർവ് പ്രകാരം ഇടമലയാർ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 50 മുതൽ 100 സെന്റീമീറ്റർ വരെ ഷട്ടറുകൾ ഉയർത്തി 68 മുതൽ 131 ക്യുമെക്‌സ് വരെ ജലമാണ് പുറത്തേക്ക് ഒഴുക്കുക.

ഡാമിലെ നിലവിലെ ജലനിരപ്പ് 164.05 മീറ്ററാണ്.പുഴ മുറിച്ചു കടക്കുന്നതും, മീൻ പിടിക്കുന്നതും, പുഴയിൽ വിനോദസഞ്ചാരം നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ അടിയൊഴുക്കിന് സാധ്യതയുള്ളതിനാൽ പെരിയാറിലും കൈവഴികളിലും കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണമെന്നും നിർദേശത്തിൽ പറയുന്നു.

RELATED ARTICLES

Most Popular

Recent Comments