Thursday
1 January 2026
30.8 C
Kerala
HomeKeralaഅൽ ക്വ ഇദ തലവന്റെ മൃതദേഹംഇതുവരെ കണ്ടെത്തിയില്ലെന്ന് താലിബാൻ

അൽ ക്വ ഇദ തലവന്റെ മൃതദേഹംഇതുവരെ കണ്ടെത്തിയില്ലെന്ന് താലിബാൻ

യു.എസ് ഡ്രോൺ ആക്രമണത്തിൽ വധിക്കപ്പെട്ട അൽ ക്വ ഇദ തലവനായ കൊടുംഭീകരൻ അയ്‌മൻ അൽ സവാഹിരിയുടെ മൃതദേഹം തങ്ങൾ ഇതുവരെ കണ്ടെത്തിയില്ലെന്നും അന്വേഷണം തുടരുകയാണെന്നും താലിബാന്റെ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.

ജൂലായ് 31ന് പ്രാദേശികസമയം രാവിലെ 6.18ന് കാബൂളിലെ വസതിയുടെ ബാൽക്കണിയിൽ നിൽക്കവെ സവാഹിരിയെ എം.ക്യൂ – 9 റീപ്പർ ഡ്രോണിൽ നിന്ന് വിക്ഷേപിച്ച യു.എസിന്റെ 2 ഹെൽഫയർ ആർ 9 എക്സ് മിസൈലുകൾ ഛിന്നഭിന്നമാക്കുകയായിരുന്നു.

വധത്തിന് പിന്നാലെ, സവാഹിരി അഫ്ഗാനിലുണ്ടായിരുന്നതായി അറിവില്ലെന്നും അന്വേഷണം ആരംഭിച്ചെന്നുമായിരുന്നു താലിബാന്റെ പ്രതികരണം. മിസൈൽ പതനത്തിന് പിന്നാലെ സവാഹിരിയുടെ മൃതദേഹാവശിഷ്ടങ്ങൾ അയാളുടെ അനുയായികൾ നീക്കിയെന്ന് യു.എസ് അറിയിച്ചിരുന്നു.

RELATED ARTICLES

Most Popular

Recent Comments