Sunday
11 January 2026
28.8 C
Kerala
Hometechnologyറിലൈൻസിൻറെ 5ജി ഫോണുകൾ ഈ മാസം വിപണിയിൽ

റിലൈൻസിൻറെ 5ജി ഫോണുകൾ ഈ മാസം വിപണിയിൽ

റിലൈൻസിൻറെ 5ജി ഫോണുകൾ ഈ മാസം തന്നെയെത്തുമെന്ന് സൂചന. റിലൈൻസ് ഇൻഡസ്ട്രീസിന്റെ ഈ വർഷത്തെ വാർഷിക ജനറൽ മീറ്റിങ് (എജിഎം) ഈ മാസം 29 നാണ് നടക്കുന്നത്.

അന്നേ ദിവസം ഫോൺ അവതരിപ്പിക്കുമെന്നാണ് സൂചനകൾ. വെർച്വൽ ഇവന്റായാണ് പരിപാടി നടത്തുന്നത്. വാർഷിക ജനറൽ മീറ്റിങ്ങിനെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. മുൻവർഷങ്ങളിലെ പോലെ കമ്ബനിയുടെ പുതിയ പദ്ധതികൾ ഇക്കുറിയും പ്രഖ്യാപിച്ചേക്കും.

അതിനൊപ്പം തന്നെ 5ജിയെ സംബന്ധിച്ച പ്രഖ്യാപനങ്ങളും ഉണ്ടാകും. ഘട്ടം ഘട്ടമായാണ് ടെലികോം കമ്ബനികൾ രാജ്യത്ത് 5ജി സേവനം ആരംഭിക്കുകയെന്നും റിപ്പോർട്ടുണ്ട്. ഈ മാസം തന്നെ 5ജി സേവനങ്ങൾ ലഭ്യമാകുമെന്ന തരത്തില‍്‍ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 4 ജി സേവനം ആരംഭിച്ച സമയത്തെതുപോലെ വെൽക്കം ഓഫറും പ്രതീക്ഷിക്കുന്നുണ്ട്.

കമ്ബനിയുടെ 5ജി ഫോണായ ജി യോഫോണും ഈ മാസം പുറത്തിറക്കിയേക്കും. ഫോൺ ഇറക്കുന്നതിന് പുറമെ തെരഞ്ഞെടുത്ത നഗരങ്ങളിലും, പ്രദേശങ്ങളിലും ജിയോയുടെ 5ജി സേവനങ്ങൾ അവതരിപ്പിച്ചേക്കും.

RELATED ARTICLES

Most Popular

Recent Comments