കൂടിക്കാഴ്ച നടത്താനിരിക്കെ ആം ആദ്മി പാർട്ടിയിലെ ചില എംഎൽഎമാരെ കാണാനില്ല എന്ന് റിപ്പോർട്ട്

0
91

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ നിയമസഭാംഗങ്ങളുമായി അദ്ദേഹത്തിന്റെ വസതിയിൽ കൂടിക്കാഴ്ച നടത്താനിരിക്കെ ആം ആദ്മി പാർട്ടിയിലെ ചില എംഎൽഎമാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ട്.

ഇന്ന് 11 മണിക്കാണ് ഡൽഹി മുഖ്യമന്തിയായ അരവിന്ദ് കെജ്‍രിവാൾ ആം ആദ്മി പാർട്ടി എം.എൽ.എമാരുടെ യോഗം വിളിച്ചത്. യോഗം നടക്കാൻ മിനുട്ടുകൾ മാത്രം ബാക്കിനിൽക്കെയാണ് എം.എൽ.എമാരെ ബന്ധപ്പെടാൻ കഴിയുന്നില്ല എന്ന വിവരം പുറത്തു വന്നത്.

നേരത്തെ അ​ടി​യ​ന്തര നി​യ​മ​സ​ഭാ സ​മ്മേ​ള​നം ന​ട​ത്താ​ൻ ഡ​ൽ​ഹി​യി​ലെ ആം ​ആ​ദ്മി സ​ർ​ക്കാ​ർ തീരുമാനിച്ചിരുന്നു. ഓ​ഗ​സ്റ്റ് 26-ന് ​സ​ഭ​യു​ടെ പ്ര​ത്യേ​ക സ​മ്മേ​ള​നം നടക്കുന്നത്. ആം ​ആ​ദ്മി സാ​മാ​ജി​ക​രെ വ​ല​യി​ട്ട് പി​ടി​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്നു​വെ​ന്ന ആരോപണങ്ങൾക്കിടെയാണ് സ​ഭാ സ​മ്മേ​ള​നം ചേരുന്നത്. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ എഎപിക്ക് ഡൽഹിയിലെ 70 നിയമസഭാ സീറ്റുകളിൽ 62 എണ്ണവും ഉണ്ട്.

ഡൽഹിയിലെ മദ്യനിയമവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ മേൽ നടന്ന റെയ്ഡുകളെ തുടർന്ന്, മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാരിനെ താഴെയിറക്കിയ രീതിയിൽ ഡൽഹി സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് എഎപി ആരോപിക്കുന്നു. മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ബിജെപി തന്നെ സമീപിച്ചതായി മനീഷ് സിസോദിയയും പറഞ്ഞിരുന്നു