തായ്‌ലാന്‍ഡിൽ പ്രധാനമന്ത്രിയെ സസ്‌പെന്‍ഡ് ചെയ്ത് കോടതി

0
290

തായ്‌ലൻഡിൽ പ്രധാനമന്ത്രി പ്രയുത് ചാൻ-ഒ-ചയെ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്നും സസ്പെൻഡ് ചെയ്തു. തായ്‌ലൻഡ് കോണ്‍സ്റ്റിറ്റിയൂഷണല്‍ കോടതിയാണ് ഇന്ന് പ്രധാനമന്ത്രിയെ ഔദ്യോഗിക ചുമതലകളിൽ നിന്ന് സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രധാനമന്ത്രി പ്രയുത് ചാൻ-ഒ-ച പ്രധാനമന്ത്രി പദം വഹിക്കാൻ ഭരണഘടന അനുവദിച്ച കാലാവധി പൂർത്തിയാക്കിയെന്നും പ്രധാനമന്ത്രിയായി തുടരാൻ അദ്ദേഹത്തിന് അർഹതയില്ലെന്നും ആരോപിച്ച് വിവിധ പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹർജിയിൽ നിയമപോരാട്ടം നടക്കുന്നതിനിടെയാണ് കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്.

വിവിധ ഹര്ജികളിന്മേൽ കോടതി വാദം കേട്ടശേഷം തീരുമാനം പുറപ്പെടുവിക്കുന്നതുവരെ കാവൽ പ്രധാനമന്ത്രിയെ നിയമിക്കും.ഉപപ്രധാനമന്ത്രി പ്രവിത് വോങ്‌സുവാനാണ് ഇടക്കാല സ്ഥാനാർത്ഥികളിൽ പ്രധാനി. തായ്‌ലൻഡിന്റെ ഭരണഘടന പ്രകാരം പ്രധാനമന്ത്രിമാരുടെ കാലാവധി എട്ട് വർഷമാണ്.