Tuesday
23 December 2025
20.7 C
Kerala
HomeKeralaമാന്ത്രിക മോതിരം നല്‍കാമെന്ന വാഗ്ദാനത്തിൽ കെഎസ്‌യു നേതാവിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് പറ്റിച്ചത് അരലക്ഷം...

മാന്ത്രിക മോതിരം നല്‍കാമെന്ന വാഗ്ദാനത്തിൽ കെഎസ്‌യു നേതാവിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് പറ്റിച്ചത് അരലക്ഷം രൂപ

രോഗശാന്തിക്കും ഉദ്ദിഷ്ടകാര്യ സാധ്യത്തിനുമുള്ള മോതിരം നല്‍കാമെന്ന വാഗ്ദാനത്തിൽ കെഎസ്‌യു നേതാവിനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് പറ്റിച്ചത് അരലക്ഷം രൂപ . സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളത്തിനെതിരെ കെഎസ്‌യു കൊല്ലം ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി ഗോകുല്‍ കൃഷ്ണ കൊല്ലം വെസ്റ്റ് പൊലീസില്‍ പരാതി നല്‍കി.

നാല് മാസങ്ങൾക്ക് മുൻപ് യൂത്ത്‌കോണ്‍ഗ്രസ് ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിനിടെ ഗോകുലിന് അപസ്മാരം ഉണ്ടായിരുന്നു . ഈ സമയമാണ് തന്റെ കൈവശം രോഗശാന്തിക്കുള്ള മാന്ത്രിക മോതിരമുണ്ടെന്ന് വിഷ്ണു സുനില്‍ പറയുന്നത്. ഇത് ധരിച്ചാൽ എല്ലാ ഐശ്വര്യവും ഫലസിദ്ധിയും ഉണ്ടാക്കുന്നതാണെന്നു പറയുകയും വിഷ്ണു താൻ ധരിച്ചിരുന്ന നവരത്‌ന മോതിരം തെളിവായി കാണിക്കുകയും ചെയ്തിരുന്നു.

ഇതിനെ തുടർന്ന് കഴിഞ്ഞ വിഷുദിനത്തില്‍ തിരുമുല്ലവാരത്തുള്ള വിഷ്ണുവിന്റെ വീട്ടിലെത്തി ഗോകുല്‍ 25,000 രൂപ കൈമാറി. അടുത്ത ഒരാഴ്ചയ്ക്കുശേഷം 25,000 രൂപകൂടി നല്‍കി. ഈ സമയം വിഷ്ണുസ്ഥലത്തില്ലാത്തതിനാല്‍ അമ്മയാണ് പണം വാങ്ങിയത്. എന്നാൽ കുറച്ചുദിവസം കഴിഞ്ഞിട്ടും മോതിരം ലഭിക്കാത്തതിനാല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അരലക്ഷം കൂടി നല്‍കണമെന്നാവശ്യപ്പെടുകയായിരുന്നു .

സംശയം തോന്നി പണം തിരികെ നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തിയതായും വാട്‌സ്ആപ്പ്, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതായും ഗോകുല്‍ മൊഴി നല്‍കി. വിഷ്ണു മൊഴി രേഖപ്പെടുത്തിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് വെസ്റ്റ് ഇന്‍സ്‌പെക്ടര്‍ ഷെഫീക് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments