ആരാധകര്‍ ശല്യമല്ലെന്നും ദൈവത്തെപ്പോലെയാണെന്നും വ്യക്തമാക്കി തമിഴ് സൂപ്പര്‍ താരം വിക്രം. ആരാധകരുടെ അതിരുകവിഞ്ഞ സ്നേഹപ്രകടനം പലപ്പോഴും സൂപ്പര്‍താരങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കാറുണ്ട്.
എന്നാല്‍, തനിക്ക് അങ്ങനെയൊരനുഭവം ആരാധകരില്‍ നിന്ന് ഉണ്ടായിട്ടില്ലെന്നും വിക്രം പറയുന്നു. തന്റെ പുതിയ ചിത്രമായ കോബ്രയുടെ പ്രചാരണത്തിന്റെ ഭാഗമായി ട്രിച്ചിയിലെ സെന്റ് ജോസഫ് കോളേജിലെത്തിയതായിരുന്നു അദ്ദേഹം.
വിക്രം എത്തുന്നതറിഞ്ഞ് കോളേജിന് അകത്തും പുറത്തും നിരവധി പേരാണ് തടിച്ചുകൂടിയിരുന്നത്. ആരാധകരുടെ ഇത്തരം ആവേശ പ്രകടനങ്ങളില്‍ ഏതെങ്കിലും തരത്തില്‍ അസ്വസ്ഥനാകാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു താരത്തിന്റെ മറുപടി. ഇതുപോലുള്ള സ്നേഹപ്രകടനങ്ങള്‍ സത്യത്തില്‍ അനുഗ്രഹമായാണ് അനുഭവപ്പെടാറെന്നും വിക്രം വ്യക്തമാക്കി.