അട്ടപ്പാടി മധു കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

0
80

അ​ട്ട​പ്പാ​ടി മ​ധു വ​ധ​ക്കേ​സി​ൽ പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യ വി​ചാ​ര​ണ​ക്കോ​ട​തി ന​ട​പ​ടി ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തു. ജാ​മ്യം റ​ദ്ദാ​ക്കി​യ​തി​നെ​തി​രെ ര​ണ്ടും അ​ഞ്ചും പ്ര​തി​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി.

തി​ങ്ക​ളാ​ഴ്ച വ​രെ​യാ​ണ് സ്റ്റേ. ​ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ച ജാ​മ്യം വി​ചാ​ര​ണ​ക്കോ​ട​തി​ക്ക് എ​ങ്ങ​നെ റ​ദ്ദാ​ക്കാ​നാ​കു​മെ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ കോ​ട​തി ആ​രാ​ഞ്ഞു. ജ​സ്റ്റീ​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്തി​ൻറെ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.

ഹ​ർ​ജി​യി​ൽ സ​ർ​ക്കാ​രി​നു നോ​ട്ടി​സ് അ​യ​യ്ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു. കേ​സി​ലെ ര​ണ്ട്, അ​ഞ്ച് പ്ര​തി​ക​ളാ​യ മ​ര​ക്കാ​ർ, രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് ജാ​മ്യം പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച്‌ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ച്ചു എ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് മ​ണ്ണാ​ർ​ക്കാ​ട് എ​സ്‌​സി​എ​സ്ടി കോ​ട​തി ക​ഴി​ഞ്ഞ​യാ​ഴ്ച പ്ര​തി​ക​ളു​ടെ ജാ​മ്യം റ​ദ്ദാ​ക്കി​യ​ത്.

കേ​സി​ൽ ഹൈ​ക്കോ​ട​തി​യാ​ണ് പ്ര​തി​ക​ൾ​ക്കു ജാ​മ്യം അ​നു​വ​ദി​ച്ച​ത്. വി​ചാ​ര​ണ​ക്കോ​ട​തി​ക്ക് ഇ​തെ​ങ്ങ​നെ റ​ദ്ദാ​ക്കാ​നാ​വു​മെ​ന്ന് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ കോ​ട​തി ആ​രാ​ഞ്ഞു. കേ​സി​ലെ ര​ണ്ട്, അ​ഞ്ച് പ്ര​തി​ക​ളാ​യ മ​ര​ക്കാ​ർ, രാ​ധാ​കൃ​ഷ്ണ​ൻ എന്നി​വ​ർ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ജ​സ്റ്റി​സ് കൗ​സ​ർ എ​ട​പ്പ​ഗ​ത്ത് പ​രി​ഗ​ണി​ച്ച​ത്.