പുതു ചരിത്രം സൃഷ്ടിച്ച്‌ ഹൗസ് ഓഫ് ദ ഡ്രാഗൺ

0
127

എച്ച്‌ബിഓയുടെ ചരിത്രത്തിൽ ഏറ്റവുമധികം ആളുകൾ കണ്ട ടെലിവിഷൻ പ്രീമിയർ എന്ന റെക്കോർഡ് സ്വാന്തമാക്കി ഹൗസ് ഓഫ് ദ ഡ്രാഗൺ.

സീരീസിന്റെ ഒരു എപ്പിസോഡ് മാത്രമാണ് ഇതുവരെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ഇതിഹാസ പരമ്ബര ‘ഗെയിം ഓഫ് ത്രോൺസി’നെക്കാൾ മികച്ച വെബ് സീരീസെന്ന വിശേഷണവുമായാണ് ‘ഹൗസ് ഓഫ് ദ ഡ്രാഗൺ’ ആരംഭിക്കുന്നത്. അമേരിക്കയിൽ മാത്രം 10 മില്ല്യൺ ആളുകളാണ് ഇതിനോടകം ആദ്യം എപ്പിസോഡ് കണ്ടിരിക്കുന്നത്

അമേരിക്കൻ എഴുത്തുകാരൻ ജോർജ് ആർ ആർ മാർട്ടിന്റെ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ പരമ്ബരയെ ആസ്പദമാക്കിയാണ് ഗെയിം ഓഫ് ത്രോൺസ് നിർമ്മിച്ചിരിക്കുന്നത്. ഗെയിം ഓഫ് ത്രോൺസിന്റെ ആദ്യ എപ്പിസോഡ് കണ്ടത് 2.22 മില്ല്യൺ ആളുകളാണ്. ഇതിലും ഇരട്ടി ആളുകളാണ് ഇപ്പോൾ ഹൗസ് ഓഫ് ദ ഡ്രാഗൺ കണ്ടിരിക്കുന്നത്.അതേസമയം ഹൗസ് ഓഫ് ദ ഡ്രാഗൺ ഒരുക്കുന്നത് ജോർജ് ആർ ആർ മാർട്ടിനും റയാൻ കോൻഡാലും ചേർന്നാണ്.

2011 ഏപ്രിൽ 17 ന് പ്രദർശനമാരംഭിച്ച ഗെയിം ഓഫ് ത്രോൺസ് മേക്കിംഗും കഥാകഥന രീതിയും കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു. എട്ടു സീസണുകളിലായി ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരെ ഉണ്ടാക്കിയ സീരിസാണ് ഇത്.ലോകത്ത് ഏറ്റവുമധികം അവാർഡുകൾ നേടിയ ടെലിവിഷൻ സീരീസ് കൂടിയാണ് ഗെയിം ഓഫ് ത്രോൺസ് .