പേരക്കുട്ടിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മൂമ്മ കുഴഞ്ഞുവീണ് മരിച്ചു

0
78

കാമുകനൊപ്പം ചേർന്ന് പേരക്കുട്ടിയെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മൂമ്മ കുഴഞ്ഞുവീണ് മരിച്ചു. അങ്കമാലി പാറക്കടവ് കോടുശേരി പി എം സിപ്സിയാണ് (50) ആണ് മരിച്ചത്. ആ​ഗസ്റ്റ് 22ന് പളളിമുക്കിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണത്തിൽ അസ്വഭാവികത ഇല്ലെന്ന് സെൻട്രൽ പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാർച്ചിലാണ് സിപ്സിയുടെ ഒന്നര വയസ്സുളള പേരക്കുട്ടി നോറയെ കലൂരിലെ ഹോട്ടൽ മുറിയിലെ ബക്കറ്റിലെ വെളളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മ വിദേശത്ത് ജോലി ചെയ്യുന്നതിനാൽ അമ്മൂമ്മ സിപ്സിക്കായിരുന്നു സംരക്ഷണ ചുമതല. സിപ്സിക്ക് ഒപ്പമുണ്ടായിരുന്ന കാമുകൻ ജോൺ ബിനോയി ഡിക്രൂസാണു കൊലപാതകം നടത്തിയതെന്നു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് ഒളിവിൽ പോയ സിപ്സിയെ തിരുവനന്തപുരത്തു നിന്ന് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ പിതാവ് സജീവിനെയും കേസിൽ അറസ്റ്റ് ചെയ്തിരുന്നു.

കേസിലെ രണ്ടാം പ്രതിയാണ് സിപ്സി. ജോൺ ബിനോയി ഡിക്രൂസ് ആണ് ഒന്നാം പ്രതി. റിമാൻഡിൽ കഴിഞ്ഞിരുന്ന രണ്ട് പ്രതികൾക്കും പിന്നീട് ജാമ്യം കിട്ടിയിരുന്നു. ഡിക്രൂസിനൊപ്പം പള്ളിമുക്കിലെ ലോഡ്ജിലെത്തിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.