ടോൾ പ്ലാസകളും ഫാസ്റ്റ് ട്രാക്കും നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം

0
78

ടോൾ പ്ലാസകളും ഫാസ്റ്റ് ട്രാക്കും നിർത്താൻ കേന്ദ്ര സർക്കാർ തീരുമാനം. നമ്ബർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള പിരിവിലേക്കാണ് രാജ്യം മാറുന്നത്.

നിശ്ചിത ഇടങ്ങളിൽ സ്ഥാപിക്കുന്ന ക്യാമറകൾ ആകും നമ്ബർ പ്ലേറ്റ് അടിസ്ഥാനമാക്കിയുള്ള ടോൾ പിരിവ് സാധ്യമാക്കുക. ടോൾ പിരിവുമായി ബന്ധപ്പെട്ട ദൂരപരിധി പ്രശ്‌നങ്ങളും പുതിയ സംവിധാനത്തിൽ പരിഹരിക്കപ്പെടും.

പുതിയ ടോൾ പിരിവ് സമ്ബ്രദായത്തിനായി നിയമഭേദഗതി അടുത്ത പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും.

രണ്ട് ഉപാധികളാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടത്. ടോൾ പ്ലാസയ്‌ക്കൊപ്പം ഫാസ്ടാഗും പുതിയ ഭേദഗതി വരുന്നതോടെ ഇല്ലാതാകും. അടുത്ത ഒരു വർഷത്തിൽ തന്നെ ഇതിനായുള്ള നടപടികൾ പൂർത്തീകരിക്കാനാണ് തീരുമാനം.