അവതാർ വീണ്ടും തിയേറ്ററുകളിലേക്ക്, അതും ‘4കെ’ യിൽ

0
104

ലോക സിനിമയിലെ അത്ഭുതങ്ങളിൽ ഒന്നാണ് അവതാർ(Avatar). ബിഗ് സ്‌ക്രീനിൽ അതിനു മുൻപും വിസ്മയങ്ങൾ കാട്ടിയിട്ടുള്ള ജെയിംസ് കാമറൂണിന്റെ(James Cameron) എപിക് സയൻസ് ഫിക്ഷൻ ചിത്രം അതുവരെയുള്ള ബോക്‌സ് ഓഫീസ് റെക്കോർഡുകളെല്ലാം പഴങ്കഥയാക്കിയിരുന്നു.

2009 ഡിസംബറിൽ ആയിരുന്നു ചിത്രം ലോകമെമ്ബാടുമുള്ള തിയറ്ററുകളിൽ എത്തിയത്. ലോകമെമ്ബാടമുള്ള സിനിമാപ്രേമികൾക്ക് ആവേശം പകരുന്ന ഒരു വാർത്ത പുറത്തുവിട്ടിരിക്കുകയാണിപ്പോൾ ജെയിംസ് കാമറൂൺ. ചിത്രത്തിന്റെ റീ റിലീസിനെക്കുറിച്ചുള്ളതാണ് അത്.

ലോക സിനിമാപ്രേമിയെ വിസ്മയിപ്പിച്ച ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിൽ കാണാനുള്ള അവസരമാണ് വരാൻ പോകുന്നത്. 4കെ എച്ച്‌ ഡി ആറിലേക്ക് (ഹൈ ഡൈനൈമിക് റേഞ്ച്) റീ മാസ്റ്റർ ചെയ്ത പതിപ്പാണ് ലോകമെമ്ബാടും തിയറ്ററുകളിൽ എത്തുക. സെപ്റ്റംബർ 23 ആണ് റിലീസ് തീയതി. അവതാറിന്റെ സീക്വൽ തിയറ്ററുകളിലെത്തുന്നതിന് മുന്നോടിയായി ഈ ഫ്രാഞ്ചൈസിയുടെ സവിശേഷ ലോകം പ്രേക്ഷകർക്ക് ഒരിക്കൽക്കൂടി പരിചയപ്പെടുത്തുകയാണ് റീ റിലീസിലൂടെ ഉദ്ദേശിക്കുന്നത്.

നാല് തുടർ ഭാഗങ്ങളാണ് അവതാറിന് പുറത്തുവരാനിരിക്കുന്നത്. രണ്ടാം ഭാഗമായ അവതാർ ദ് വേ ഓഫ് വാട്ടറിന്റെ റിലീസ് തീയതി ഡിസംബർ 16 ആണ്. അവതാർ 3 ന്റെ ചിത്രീകരണവും ഇതിനകം പൂർത്തിയായിട്ടുണ്ട്. 2024 ഡിസംബർ 20 ആണ് ഈ ചിത്രത്തിന്റെ റിലീസ് തീയതി. ജെയിംസ് കാമറൂണിന്റെ കഥയ്ക്ക് അദ്ദേഹത്തിനൊപ്പം ജോഷ് ഫ്രൈഡ്മാനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്വന്തം നിർമ്മാണ കമ്ബനിയായ ലൈറ്റ്‌സ്റ്റോം എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ജെയിംസ് കാമറൂണും ഒപ്പം ടി എസ് ജി എന്റർടെയ്ൻമെന്റും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 20ത്ത് സെഞ്ചുറി സ്റ്റുഡിയോസ് ആണ് ചിത്രം ലോകമെമ്ബാടും പ്രദർശനത്തിന് എത്തിക്കുന്നത്.

കൈരളി ഓൺലൈൻ വാർത്തകൾ വാട്‌സ്‌ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്‌ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.