വേ​​ളാ​​ങ്ക​​ണ്ണി​​ക്കു​​ള്ള പ്ര​​തി​​വാ​​ര സ്പെ​​ഷ​​ൽ ട്രെ​​യി​​ൻ ആ​​ഴ്ച​​യി​​ൽ ര​​ണ്ട് ദി​​വ​​സം സ​​ർ​​വീ​​സ് ആ​​രം​​ഭി​​ച്ചു

0
57

എ​​റ​​ണാ​​കു​​ള​​ത്തു​​നി​​ന്ന് ആ​​രം​​ഭി​​ച്ച്‌ കോ​​ട്ട​​യം, കൊ​​ല്ലം, കൊ​​ട്ടാ​​ര​​ക്ക​​ര, ചെ​​ങ്കോ​​ട്ട​​വ​​ഴി വേ​​ളാ​​ങ്ക​​ണ്ണി​​ക്കു​​ള്ള പ്ര​​തി​​വാ​​ര സ്പെ​​ഷ​​ൽ ട്രെ​​യി​​ൻ ആ​​ഴ്ച​​യി​​ൽ ര​​ണ്ട് ദി​​വ​​സം സ​​ർ​​വീ​​സ് ആ​​രം​​ഭി​​ച്ചു. ശ​​നി, തി​​ങ്ക​​ൾ ദി​​വ​​സ​​ങ്ങ​​ളി​​ൽ വേ​​ളാ​​ങ്ക​​ണ്ണി​​ക്കും ഞാ​​യ​​ർ, ചൊ​​വ്വാ ദി​​വ​​സ​​ങ്ങ​​ളി​​ൽ തി​​രി​​ച്ചു​​മാ​​ണ് ട്രെ​​യി​​ൻ സ​​ർ​​വീ​​സ് ന​​ട​​ത്തു​​ന്ന​​ത്.

തി​​ങ്ക​​ൾ​​ദി​​ന​​ത്തി​​ലെ ആ​​ദ്യ​​സ​​ർ​​വീ​​സ ഇ​​ന്ന​​ലെ​​യാ​​ണ് തു​​ട​​ക്കം​​കു​​റി​​ച്ച​​ത്. കോ​​ട്ട​​യം, ച​​ങ്ങ​​നാ​​ശേ​​രി സ്റ്റേ​​ഷ​​നു​​ക​​ളി​​ൽ​​നി​​ന്ന് ഈ ​​ട്രെ​​യി​​നി​​ലെ ക​​ന്നി​​യാ​​ത്ര​​യ്ക്ക് യാ​​ത്ര​​ക്കാ​​രു​​ടെ ന​​ല്ല തി​​ര​​ക്കു​​ണ്ടാ​​യി​​രു​​ന്ന​​താ​​യി റെ​​യി​​ൽ​​വേ അ​​ധി​​കൃ​​ത​​ർ പ​​റ​​ഞ്ഞു.

തി​​ങ്ക​​ളാ​​ഴ്ച വൈ​​കു​​ന്നേ​​രം 3.38ന് ​​കോ​​ട്ട​​യ​​ത്തും 4.00ന് ​​ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലും 4.10ന് ​​തി​​രു​​വ​​ല്ല​​യി​​ലും 5.50കൊ​​ല്ല​​ത്തും എ​​ത്തു​​ന്ന ട്രെ​​യി​​ൻ ചെ​​വ്വാ​​ഴ്ച രാ​​വി​​ലെ 8.15ന് ​​വേ​​ളാ​​ങ്ക​​ണ്ണി​​യി​​ലെ​​ത്തും.

തി​​രി​​കെ വേ​​ളാ​​ങ്ക​​ണ്ണി​​യി​​ൽ നി​​ന്നും ചൊ​​വ്വാ വൈ​​കു​​ന്നേ​​രം 5.30ന് ​​പു​​റ​​പ്പെ​​ടു​​ന്ന ട്രെ​​യി​​ൻ ബു​​ധ​​ൻ രാ​​വി​​ലെ 10ന് ​​തി​​രു​​വ​​ല്ല, 10.10ന് ​​ച​​ങ്ങ​​നാ​​ശേ​​രി, കോ​​ട്ട​​യ​​ത്ത് 10.33നും ​​എ​​ത്തി​​ച്ചേ​​രും.