ഇസ്രായേലിനെ ആക്രമിക്കാന്‍ പാലസ്തീന്‍ ഇസ്ലാമിക് ജിഹാദി ഗ്രൂപ്പും ,ഹമാസും

0
97

ഇസ്രായേലിനെ ആക്രമിക്കാൻ പാലസ്തീൻ ഇസ്ലാമിക് ജിഹാദി ഗ്രൂപ്പും ,ഹമാസും ചേർന്ന് പദ്ധതി മെനയുന്നു.

ഇതിന്റെ ഭാഗമായി ഗാസ അതിർത്തിയിൽ പ്രതിജ്ഞയെടുക്കാൻ ഇരു കൂട്ടരും ഒത്തുകൂടി. ഇസ്രായേൽ അധിനിവേശത്തെ എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് ഭീകരവാദ ഗ്രൂപ്പുകൾ അറിയിച്ചു. ഇരു ഗ്രൂപ്പുകളും ഒരുമിച്ച്‌ ചേർന്ന് ഇസ്രയേലിനെതിരെ പോരാടാൻ തീരുമാനിച്ചതായി ഫലസ്‌തീൻ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് നേതാവ് ഖാദർ ഹബീബ് സിൻഹുവ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രായേൽ തുടർച്ചയായി അക്രമം നടത്തുകയാണ്. മിസൈൽ ആക്രമണത്തെ പ്രതിരോധിക്കാൻ തങ്ങൾ തയ്യാറെടുത്തു കഴിഞ്ഞു. പാലസ്തീൻ ജനതയെ സംരക്ഷിക്കുന്നതിനാവശ്യമായ പ്രതിരോധ നടപടികൾ കൈക്കൊള്ളുമെന്നും ഇസ്രായേൽ പ്രകോപനം സൃഷ്ടിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്നും സംയുകത പ്രസ്താവനയിൽ ഭീകരവാദ ഗ്രൂപ്പുകൾ അറിയിച്ചു.